തെക്കുംകര പഞ്ചായത്തിൽ മഞ്ഞപിത്തം പടരുന്നു
245
തൃശ്ശൂർ തെക്കുംകര പഞ്ചായത്തിൽ മഞ്ഞപിത്തം പടരുന്നു. തെക്കും കരപഞ്ചായത്തിലെ പുന്നം പറമ്പ്, തെക്കുംകര , എന്നീ വാർഡുകളിലായി പത്തോളം പേർക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചു. രണ്ടു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർഡ് മെമ്പർ കെ. രാമചന്ദ്രൻ്റെ നേതൃത്വത്തിൽ വീടുകളിൽ ക്ലോറിനേഷൻ നടത്തി. കടുത്ത ചൂടാണ് മഞ്ഞപിത്തം പടരാൻ കാരണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.



