ട്വൻ്റി ട്വൻ്റിയുടെ രണ്ടാം ഘട്ട ആലുവ നിയോജക മണ്ഡലപര്യടനംചെണമനാട് പഞ്ചായത്തിൽ
127
ട്വൻ്റി20 ചാലക്കുടി ലോകസഭ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ. ചാർളി പോളിന്റെ ആലുവ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം രണ്ടാംഘട്ടം രണ്ടാം ദിവസവും തുടരുന്നു. രാവിലെ 8.30 എയർപോർട്ട് സിഗ്നലിൽ നിന്ന് ആരംഭിച്ച പര്യടനം വൈകിട്ട് 7 മണിക്ക് അത്താണി ജംഗ്ഷനിൽ സമാപിച്ചു. പ്രചരണ പരിപാടികളും പതിവ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വിഭിന്നമായിട്ടാണ് ട്വൻറി 20 സംഘടിപ്പിക്കുന്നത്. സ്ത്രീകളും പ്രായമായ മാതാപിതാക്കളും വളരെ പ്രതീക്ഷയോടു കൂടിയാണ് സ്ഥാനാർത്ഥി അഡ്വ. ചാർളി പോളിനെ സ്വീകരിക്കുന്നത്. അത്താണിക്ക് സമീപം കരിയാട് സി.എം.സി. സഹോദരിമാർ നടത്തുന്ന മരിയൻ ഹോസ്പീസ് സെൻ്ററിലെ സന്യാസിനിമാർ അത്തരത്തിൽ ഒരു സ്വീകരണമാണ് ചാർളി പോളിന് നൽകിയത്.



