പെരിയാർ കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ കയ്യേറ്റത്തിനെതിരെ ജനകീയ കൺവെൻഷൻ


പെരിയാറിന്റെ തീരത്ത് നിന്നുള്ള പല കമ്പനികളിൽ നിന്നും വരുന്ന വിഷലിപ്തമായ രാസ മാലിന്യങ്ങളും പേറി ഒഴുകുന്ന പെരിയാറിലേക്ക് കൂനിന്മേൽകുരു എന്നപോലെ പെരിയാറിന്റെ തീരങ്ങൾ അനധികൃതമായി കയ്യേറി സ്ഥിര സ്വഭാവമുള്ള നിർമ്മാണ പ്രവർത്തനങ്ങളുമായി ചിലർ വന്നതോടെ പെരിയാറിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലേക്ക് .പെരിയാറിന്റെ തീരത്ത് ജൈവ സന്തുലിതാവസ്ഥ തന്നെ അപകടപ്പെടുത്തുന്ന രീതിയിലുള്ള കയ്യേറ്റങ്ങളാണ് പെരിയാറിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്ന് ആലുവ അദ്വൈത ആശ്രമത്തിൽ കൂടിയ ജനകീയ സമിതി കുറ്റപ്പെടുത്തി. ഇത്തരം കയ്യേറ്റങ്ങൾ ഒഴിപ്പിക്കേണ്ടവർ നടത്തുന്ന കുറ്റകരമായ അനാസ്ഥ ഭീതിയുളവാക്കുന്നതാണെന്നും,അടിയന്തിരമായി പെരിയാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് നീരൊഴുക്ക് സുഖമമാക്കുന്നതിനുംവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പെരിയാറിനെ ഒരു നദിയായിത്തന്നെ നിലനിർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആലുവ അദ്വൈത ആശ്രമത്തിൽ കൂടിയ കൺവെൻഷനിൽ റിട്ടയേഡ് ജസ്റ്റിസ് കെ സുകുമാരൻ പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ശ്രീ ആർ നീലകണ്ഠൻ ശ്രീമൻ നാരായണൻ സേവ് കേരള മിഷൻ ജനറൽ സെക്രട്ടറി കെ എസ് പ്രകാശ് എന്നിവർ സംസാരിച്ചു.
                        റിപ്പോർട്ടർ: സാജു തറനിലം


Comment As:

Comment (0)