അയ്യമ്പുഴ പോട്ട നിവാസികൾക്ക് ആവേശമായി രവിന്ദ്രൻ മാഷെത്തി


അങ്കമാലി : എല്‍ഡിഎഫ് ചാലക്കുടി പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി പ്രെഫ.സി.രവീന്ദ്രനാഥിന് അയ്യമ്പുഴ പോട്ട നിവാസികള്‍ ഉജ്ജ്വലമായ സ്വീകരണം നല്‍കി. തൊഴിലുറപ്പ് തൊഴിലാളികള്‍ ചക്കയും മാങ്ങയും ഏത്തപ്പഴവും സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കിയാണ് സ്വീകരിച്ചത്. വര്‍ഗീതയെ തോല്‍പ്പിച്ചു കൊണ്ട് എല്ലാവര്‍ക്കും തുല്യതയുള്ള ഒരു ഇന്ത്യയാണ് നമ്മുടെ ലക്ഷ്യമെന്ന് വേട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് രാവീന്ദ്രന്‍ മാഷ് പറഞ്ഞു. മുന്‍ മന്ത്രി അഡ്വ.ജോസ് തെറ്റയില്‍, ബെന്നി മൂഞ്ഞേലി, ഏരിയാ കമ്മറ്റിയംഗം സി.കെ.സലിംകുമാര്‍, ലോക്കല്‍ സെക്രട്ടറി പി.സി.പൗലോസ്, പഞ്ചായത്ത് പ്രസിഡന്റ് പി.യു.ജോമോന്‍, പഞ്ചായത്തംഗങ്ങളായ ടിജോ ജോസഫ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.പി.മണി എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.


Comment As:

Comment (0)