എഴുത്തുകൂട്ടം സ്പെഷൽ ജൂറി കഥാപുരസ്ക്കാരം ഡോ : അബ്ദുൾ അസീസിന് സമ്മാനിച്ചു.:

.തൃശ്ശൂർ :എഴുത്തുകൂട്ടം ദയാ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിമാസ സാഹിത്യ ചർച്ചാ വേദിയിൽ എഴുത്തുകൂട്ടം ജില്ലാ പ്രസിഡൻ്റ് ശശി കളരിയേൽ പുരസ്ക്കാരം സമ്മാനിച്ചു. ഡോ അബ്ദുൾ അസിസിൻ്റെ ആൾക്കണ്ണാടി എന്ന പുസ്തകത്തിനാണ് പുരസ്ക്കാരം, ശശി കളരിയേൽ അദ്ധ്യക്ഷത വഹിച്ചു.ജയരാജ് മിത്ര ബാലസാഹിത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.സുധാകരൻ, സെക്രട്ടരി സുനിത സുകുമാരൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കവിയരങ്ങ് ചന്ദ്ര മോഹൻ കുമ്പളങ്ങാട് ഉദ്ഘാടനം ചെയ്തു. സുജാത അപ്പോഴത്ത്, രാജി വി.ആർ, അമീറ, പ്രീത,മിനി മോഹൻ, അജിത രാജൻ, ഗിത വിജയകുമാർ, പി.ബി രമാദേവി, സുനിത, എന്നിവർ കവിതാലാപനം നടത്തി.


Comment As:

Comment (0)