പെരുമ്പുഴ സുനിൽകുമാർ RLM സംസ്ഥാന വൈസ് പ്രസിഡൻ്റ

 

തിരുവനന്തപുരം: NDA ഘടക കക്ഷിയായ RLM-ന്റെ   സംസ്ഥാന വൈസ് പ്രസിഡന്റായി  പെരുമ്പുഴ സുനിൽകുമാറിനെ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു. 

കൊല്ലം സ്വദേശിയായ സുനിൽ കുമാർ മൂന്നു ടേമിൽ NCP യുടെ സംസ്ഥാന  എക്സിക്യൂട്ടീവിൽ അംഗമായും പിന്നീട് സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

പെരുമ്പുഴ സുനിൽ കുമാറിന്റെ നിയമന വിവരം RLM സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പനാണ് വാർത്താ കുറിപ്പിൽ അറിയിച്ചത്.


Comment As:

Comment (0)