അങ്കമാലി നഗരസഭ പി എം വൈൈ ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതി ഗുണഭോക്ത്യ സംഗമം നടത്തി
അങ്കമാലി : എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും അങ്കമാലി നഗരസഭയുടേയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന ഭവന പദ്ധതിയിലെ നഗരസഭാപരിധിയില്‍ വരുന്ന ഗുണഭോക്താക്കളുടെ സംഗമം നഗരസഭ ചെയര്‍മാന്‍ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ബോണസ് വിതരണവും ചെയര്‍മാന്‍ നിര്‍വ്വഹിച്ചു. പുതിയ ഗുണഭോക്താക്ക ള്‍ക്കുള്ള സഹായധനത്തിന്റെ ആദ്യ ഗഡു വിതരണം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസ്സി പോളി ടീച്ചര്‍ നിര്‍വ്വഹിച്ചു. 358 ഗുണഭോക്താക്കള്‍ക്ക് 4 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് 29,000/-രൂപ അധിക ധനസഹായവും ഭവന നിര്‍മ്മാണ വസ്തുക്കള്‍ കുറഞ്ഞ നിരക്കിലും വിതരണം ചെയ്യുന്നു. മൊത്തം പദ്ധതി വിഹിതമായി 14 കോടി 32 ലക്ഷം രൂപയാണ് നഗരസഭ വഴി ചിലവഴിക്കുന്നത്. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ റീത്തപോള്‍ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ ബാസ്റ്റിന്‍ ഡി.പാറക്കല്‍, എ.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി.വൈ.ഏല്യാസ്, ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധി സന്ദീപ് ശങ്കര്‍, കൗണ്‍സിലര്‍മാരായ സിനി മനോജ്, ജാന്‍സി അരീയ്ക്കല്‍, പി.എന്‍.ജോഷി, ലേഖ മധു, ഗ്രേസി ദേവസ്സി, സരിത അനില്‍കുമാര്‍,നഗരസഭ സെക്രട്ടറി ജെയിന്‍ വര്‍ഗ്ഗീസ് പാത്താടന്‍, ക്ലീന്‍ സിറ്റി മാനേജര്‍ അനില്‍.ആര്‍, പ്രൊജക്റ്റ് ഓഫീസര്‍ പ്രകാശ് സക്കറിയ, സി.ഡി.എസ്. പ്രസിഡന്റ് ലില്ലി ജോണി, കില റിസോഴ്‌സ് പേഴ്‌സണ്‍ പി.ശശി എന്നിവര്‍ പ്രസംഗിച്ചു. യോഗവസാനം കുടുംബശ്രീ തീയേറ്റര്‍ ഗ്രൂപ്പ് സെലീനയുടെ വീട് എന്ന ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട നാടകം അവതരിപ്പിച്ചു.



