പുസ്തക ചർച്ച സംഘടിപ്പിച്ചു

 


         പു.ക.സ. കാഞ്ഞൂർ യൂണിറ്റ് ഗ്രാമീണ വായനശാലയുമായി ചേർന്ന് സംഘടിപ്പിച്ച പി.ജി വായന കൂട്ടം പുസ്തക ചർച്ച. ജി. ശങ്കരകുറുപ്പിൻറെ “ചന്ദന കട്ടിൽ” എന്ന കവിത ആഖ്യാനം നടത്തി കൊണ്ട് പു.ക.സ. ഏരിയ സെക്രട്ടറി ഷാജിയോഹന്നാൻ  ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡൻറ് M.K.രാമചന്ദ്രൻ അദ്ധ്യക്ഷനായി സെക്രട്ടറി MK ലെനിൻ സ്വാഗതം പറഞ്ഞു. പു.ക.സ.സെക്രട്ടറി എം.എസ്.മോഹനൻ, പ്രസിഡൻറ് എ.എ.സന്തോഷ്, നാടക കലാകാരൻമാരായ കാഞ്ഞൂർ പരമേശ്വരൻ, കാഞ്ഞൂർ മത്തായി, ഇ.എസ് സതീശൻ, ജയശ്രീ ടീച്ചർ, CPമുകുന്ദൻ, ഇ.കെ.മാധവൻ, സി.എസ്. മനോജ് കുമാർ, എ.എ. ഗോപി, എന്നിവർ സംസാരിച്ചു. അഞ്ജലി ടിച്ചര്‍ ഗാനങ്ങള്‍ ആലപിച്ചു. ഗാനഗന്ധർവ്വൻ ശ്രീ യേശുദാസിൻറെ 84-മത് ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി പു.ക.സ കാഞ്ഞൂർ യൂണിറ്റിൻറെ, അദ്ദേഹം പാടിയ ഗാനങ്ങളുടെ  ഒരുവർഷം നീണ്ടുനിൽക്കുന്ന ആലാപനഉദ്ഘാടനവും നടന്നു.
    മാണിക്യമംഗലം മോഹനൻ, ലോറൻസ്, ഷാജഹാൻ എന്നീ ഗായകർ ഗാനം ആലപിച്ചു. പു.ക.സ. ട്രഷ്റർ എം.ജി. രാജഗോപാലൻ നന്ദി പറഞ്ഞു. 


Comment As:

Comment (0)