തിരുവനന്തപുരത്ത് വിവിധ പാർട്ടികളിൽ നിന്ന് നേതാക്കളും പ്രവർത്തകരും രാജിവെച്ച് RLM ൽ ചേർന്നു.
80
തിരുവനന്തപുരത്ത് വിവിധ പാർട്ടികളിൽ നിന്നും RLM-ലേക്കു കടന്നുവന്ന നൂറുകണക്കിനു പ്രവർത്തകർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടനിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു.
തുടർന്ന് പുതിയതായി പാർട്ടിയിൽ ചേർന്ന നേതാക്കൾ കേസരി മെമ്മോറിയൽ ഹാളിൽ നടത്തിയ പത്രസമ്മേളനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് NO കുട്ടപ്പൻ, രാഷ്ട്രീയ മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ അജിത ജയ്ഷോർ, പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ജോസഫ്, രാഷ്ട്രീയ കിസാൻ മോർച്ച സംസ്ഥാന പ്രസിഡന്റ് തോംസൺ P ജോഷ്വാ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



