വഴിയോര കച്ചവടക്കാർ അങ്കമാലി മുനിസിപ്പൽ ഓഫീസിന് മുൻപിൽ കൂട്ട ധർണ നടത്തി.
കേരള സ്റ്റേറ്റ് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ AITUC മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി മുനിസിപ്പൽ ഓഫീസിനു മുൻപിൽ വഴിയോര കച്ചവട സംരക്ഷണ ദിനമായ ഫെബ്രുവരി 20ന് കൂട്ടധർണ നടന്നു.
KSVKTF മുനിസിപ്പൽ പ്രസിഡന്റ് പ്രവീൺ ജി അധ്യക്ഷനായ ധർണ്ണ. KSVKTF ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് അയൂബ് ഖാൻ ഉദ്ഘാടനം ചെയ്തു. 10 വർഷങ്ങൾക്കു മുൻപ് പാർലിമെന്റ് പാസ്സാക്കിയ വഴിയോര കച്ചവട സംരക്ഷണ നിയമം ഉടനടി നടപ്പാക്കുക. മുനിസിപ്പാലിറ്റിയുടെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക എന്നീ കാര്യങ്ങൾ ധർണ്ണയിൽ ആവശ്യപ്പെട്ടു. CPI അങ്കമാലി മണ്ഡലം കമ്മിറ്റി സെക്രട്ടറി എം മുകേഷ്, അസിസ്റ്റന്റ് സെക്രട്ടറി എം എസ് ചന്ദ്രബോസ്, KSVKTF മണ്ഡലം പ്രസിഡന്റ് പി പി സണ്ണി, മണ്ഡലം സെക്രട്ടറി ഒ. ജി കിഷോർ, AITUC ജില്ലാ കമ്മറ്റി അംഗം ജോസഫ് ചിറയത്, CPI മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം. എം പരമേശ്വരൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ രേഖ ശ്രീജേഷ്, റീന ഷോജി AITUC മണ്ഡലം കമ്മിറ്റി അംഗം കെ കെ വേണു. KSVKTF മണ്ഡലം വൈസ് പ്രസിഡന്റ് സി പി പീറ്റർ എന്നിവർ അഭിവാദ്യം ചെയ്തു. തൊഴിലാളി പ്രതിനിധികൾ ആയ രാജേഷ്, റെജി കാവുങ്കൽ എന്നിവർ നേതൃത്വം നൽകി.



