എഡ്രാക്ക് മേഖല സമ്മേളനവും ഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കലും

. ശ്രീമൂലനഗരം :- റസിഡൻസ് അസോസിയേഷൻ കൂട്ടായ്മ എഡ്രാക്ക് ശ്രീമൂലനഗരം മേഖല സമ്മേളനവും, ഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കലും നാളെ ഫെബ്രുവരി 18 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷംസുദീൻ ഉദ്ഘാനം ചെയ്യും. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.സി ഉഷാകുമാരി ഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കും.
അസോസിയേഷൻ പ്രസിഡന്റ് എ.എം. നാസർ അദ്ധ്യക്ഷത വഹിക്കും.

       


Comment As:

Comment (0)