പി.ബി.എസ്, കൈരളി വിജ്ഞാന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
തൃശ്ശൂർ: പൗരസ്ത്യഭാഷാധ്യാപക സംഘടന എല്ലാ വർഷവും നടത്തിവരാറുള്ള കൈരളി വിജ്ഞാന പരീക്ഷയുടെ ഫലം പ്രസിദ്ധികരിച്ചു. മാതൃഭാഷാ പഠന നിലവാരം ഉയർത്തുക, ഭാഷാഭിമുഖ്യം വളർത്തി ഭാഷാ പരമായ കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യങ്ങൾ മുൻനിർത്തി പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോടെ നടത്തുന്ന പരിക്ഷയാണിത്.സംസ്ഥാന തലത്തിൽ ഉയർന്ന സ്കോർ നേടുന്ന പത്താം ക്ലാസ്സിലെ പതിനഞ്ച് കുട്ടികൾക്കും ഒൻപതാംക്ലാസ്സിലെ പത്ത് കുട്ടികൾക്കും സാമ്പത്തിക പുരസ്കാരവും നല്കുന്നുണ്ട്. ഈ വർഷം സ്വർണ്ണ മെഡലിന് അർഹരായ അനഘഎസ് ബിജു (കൊല്ലം ഗേൾസ് ഹയർ സെക്കൻ്ററി/ തന്മയ സജിത്ത് ഒൻപതാം ക്ലാസ്സ് കൂടാളി എച്ച്.എസ് എസ് കണ്ണൂർ എന്നിവർക്കുള്ള പുരസ്ക്കാരം ഈ മാസം 27ന് പാലക്കാട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ ഡയരക്ടർ ഷൈൻ മോൻ എം.കെ വിതരണം ചെയ്യും. തൃശ്ശൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പി.ആർ രാമചന്ദ്രൻ ,അക്കാദമിക്ക് കൺവീനർ പ്രമോദ് വാഴങ്കര, കെ.കെ പ്രദീപ്, എം വി മഹിപാൽ ശശി കളരിയേൽ എന്നിവർ പങ്കെടുത്തു.



