മൂക്കന്നൂർ ഏഴാറ്റുമുഖം റോഡ്പണിയുടെ കാലതാമസം പൊറുതിമുട്ടി ജനരോക്ഷം ഉയരുന്നു.

 


 
    മൂക്കന്നൂർ  -ഏഴാറ്റുമുഖം റോഡിൽ ഭരണിപ്പറമ്പു മുതൽ റേഷൻ കട വരെയുള്ള പ്രദേശത്ത് 3 വർഷമായി തുടരുന്ന റോഡു പണി മൂലം ജനങ്ങൾക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പണി പൂർത്തിയാകാത്തതിനാൽ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന രൂക്ഷമായ പൊടി മൂലം ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിയ്ക്കുകയാണ് . അശാസ്ത്രീയമായ റോഡു നിർമ്മാണം മൂലം            പണിതയിടത്തു തന്നെ പൊളിക്കലും വീണ്ടും പണിയലും നടക്കുകയാണ് .. ഈ പ്രദേശത്തു നിന്നാണ് മൂക്കന്നൂർ ഏഴാറ്റുമുഖം റോഡിന്റെ നിർമ്മാണം തുടങ്ങിയത് : അന്നുമുതൽ ഇന്നുവരെ 3 വർഷമായിട്ടും പൊടി ശല്യത്തിന് ഒരു കുറവുമില്ല ..  ജനങ്ങൾ സ്ഥലം എം എൽ എ  യ്ക്കും പി ഡബ്ല്യൂ ഡി  അധികൃതർക്കും നവകേരള സദസിലും പരാതി കൊടുത്തിട്ടുള്ളതാണ്. റോഡുപണി പാതി വഴിയിൽ നിർത്തിയിരിക്കുന്നതിനാൽ ദിനംപ്രതിയുണ്ടാകുന്ന പൊടിശല്യം മൂലം പലരും ശ്വാസകോശ സംബന്ധമായ ചികിൽസയിലാണ്. കുട്ടികൾ  വളരെയധികം കഷ്ടപ്പെടുന്നു. ആയതിനാൽ എത്രയും പെട്ടന്ന് റോഡു പണിതീർത്ത് യാത്രാ ക്ലേശവും പൊടി ശല്യവും പരിഹരിയ്ക്കണമെന്നും അല്ലാത്ത പക്ഷം ജനങ്ങളെയാകെ അണിനിരത്തി ശക്തമായ തുടർ പ്രക്ഷോപങ്ങൾക്ക് മൂക്കന്നൂർ വെസ്റ്റ് റെഡിഡന്റ്സ്  അസോസിയേഷൻ  നേതൃത്വം നൽകുമെന്ന് ഭാരവാഹികളായ   പ്രസിഡന്റ് ഫ്രാൻസീസ് പൊറത്തൂർ, സെക്രട്ടറി  സിജോ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു


Comment As:

Comment (0)