ആലുവ കെ.എസ് ആർ ടി സി ബസ് സ്റ്റേഷൻ്റെ ഉത്ഘാടനം
കാലപ്പഴക്കം മൂലം ജീർണ്ണാവസ്ഥയിലായിരുന്ന ആലുവ കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിലെ പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും, ബസ്സ് സ്റ്റാൻഡ് നവീകരിക്കുന്നതിനുമായി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നാം ഘട്ടമായി 5 കോടി 89 ലക്ഷം രൂപ അനുവദിച്ച് കെ എസ് ആർ ടി സി ബസ് ടെർമിനൽ ആൻഡ് പാസ്സഞ്ചർ അമിനിറ്റി സെന്ററിന്റെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു.
ഗ്രൗണ്ട് ഫ്ലോറിൽ 18520 ചതുരശ്ര അടി, ഒന്നാം നിലയിൽ 11635 ചതുരശ്ര അടി ആകെ മൊത്തം 30155 ചതുരശ്ര അടിയിൽ രണ്ടു നിലയിലായി പണി പൂർത്തിയാക്കിയ പുതിയ ബസ്സ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ടിക്കറ്റ് കൗണ്ടർ, സ്റ്റേഷൻ ഓഫീസ്, പോലീസ് എയ്ഡ് പോസ്റ്റ്, 6 സ്റ്റാളുകൾ, 170 സീറ്റുകളുള്ള വെയിറ്റിങ്ങ് ഏരിയ, കാന്റീൻ, 4 ടോയ്ലറ്റുകൾ, 8 യൂറിനുകൾ, 3 വാഷ് ബെയ്സിനുകൾ അടങ്ങിയ ജെന്റ്സ് വെയിറ്റിങ്ങ് റൂം, 4 ടോയ്ലറ്റുകൾ, 3 വാഷ് ബെയ്സിൻ അടങ്ങിയ ലേഡീസ് വെയിറ്റിങ്ങ് റൂം, അംഗപരിമിതർക്കുള്ള 2 ടോയ്ലറ്റുകളും ഉണ്ട്. ഒന്നാം നിലയിൽ 5 ഓഫീസ് റൂം, 43 സീറ്റുള്ള വെയിറ്റിങ്ങ് ഏരിയ, 4 ടോയ്ലറ്റുകൾ 4 യൂറിനുകൾ ഉള്ള ജെന്റ്സ് വെയിറ്റിങ്ങ് റൂം, 4 ടോയ്ലറ്റുകൾ ഉള്ള ലേഡീസ് വെയിറ്റിങ്ങ് റൂം, അംഗപരിമിതർക്കുള്ള 1 ടോയ്ലറ്റ് എന്നിവയും അതുപോലെ ഒന്നാം നിലയിലേക്ക് കയറുവാൻ രണ്ടു ലിഫ്റ്റുകളും , 3 സ്റ്റെയർ കേസുകളും, അഗ്നിശമന സാമഗ്രികളും ക്രിമീകരിച്ചിട്ടുണ്ട്. മുൻഭാഗത്ത് 18 ബസ്സ് ബേകളടക്കം 30 ബസ്സുകൾ പാർക്ക് ചെയ്യുന്നതിനും ഇരുചക്ര വാഹനങ്ങൾക്കുള്ള പാർക്കിങ്ങ് ഏരിയയും പുതിയ ബസ്സ് സ്റ്റേഷനിൽ ഉണ്ട്.
കൂടാതെ ഈ പദ്ധതിയോടനുബന്ധിച്ച് ആധുനിക ബസ്സ് സ്റ്റേഷനുകൾക്ക് വളരെ അനിവാര്യമായ സ്വീവേജ് ട്രീറ്റ് മെന്റ് പ്ലാന്റ് ( STP ) ( മലിന ജലം ശുദ്ധീകരിക്കുവാൻ) ഡീസൽ / ഓയിൽ കലർന്ന വെള്ളം ശുദ്ധീകരിക്കുവാൻ എഫ്ളുവന്റ് ട്രീറ്റ് മെന്റ് പ്ലാന്റ് (ETP), ഇതിനാവശ്യമായ അണ്ടർ ഗ്രൗണ്ട് ടാങ്ക്, വെള്ളം ഒഴുകി പോകുന്നതിനുള്ള ഡ്രൈവ് വേ വിത്ത് ഡ്രെയിൻ എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ട് രണ്ടാം ഘട്ട നിർമ്മാണത്തിനായി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വീണ്ടും 2 കോടി 75ലക്ഷം രൂപ കൂടി അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടു ഘട്ടമായി മൊത്തം 8 കോടി 64 ലക്ഷം രൂപ അനുവദിച്ചാണ് പുതിയ ബസ്സ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.
ബസ്സ് സ്റ്റാൻഡിന്റെ മൊത്തം യാർഡ് ഡെവലപ്പ്മെന്റ് പദ്ധതിയിൽ 64500 ചതുരശ്ര അടി ടൈൽ വിരിക്കുവാനും, അതുപോലെ പഴയ ഡീസൽ പമ്പ് മാറ്റി സ്ഥാപിക്കുന്നതിനുമായി കെ എസ് ആർ റ്റി സി യുടെ തനതു ഫണ്ടിൽ നിന്നും 5 കോടി 92 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് കെ എസ് ആർ റ്റി സി സ്റ്റാൻഡിൽ മുഴുവൻ സ്ഥലത്തും ടൈൽ വിരിച്ച് വളരെ ഭംഗിയാക്കിയിട്ടുണ്ട്.
എം എൽ എ യുടെ 2013 - 14 ലെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 2 കോടി 75 ലക്ഷം രൂപ ഉപയോഗിച്ച് ആലുവ KSRTC ബസ് സ്റ്റാൻഡിൽ നിർമ്മിച്ച ഗാരേജ് കം ഓഫീസ് കെട്ടിടം നിലവിൽ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്.
മേൽവിവരിച്ച മുഴുവൻ പ്രവർത്തികളും പൂർത്തീകരിച്ചതോടെ, ആലുവയക്ക് ഏറ്റവും അഭിമാനകരമായ ആധുനിക സംവിധാനങ്ങളോടു കൂടി സജ്ജീകരിച്ച പുതിയ KSRTC ബസ് സ്റ്റേഷന്റെ ഉത്ഘാടനം 2024 ഫെബ്രുവരി 10 - ന് വൈകീട്ട് 5 മണിക്ക് ബഹു. ഗതാഗത വകുപ്പു മന്ത്രി ശ്രീ. ഗണേഷ് കുമാർ നിർവ്വഹിക്കുന്നതാണ്. മുഖ്യാതിഥികളായി ബെന്നി ബെഹനാൻ, എം.പി, ജെബി മേത്തർ, എം. പി. എന്നിവരും മറ്റു ജനപ്രതിനിധികളും , സാമൂഹ്യ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നു.
ആലുവയിലെ മുഴുവൻ ജനങ്ങളും വളരെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ KSRTC ബസ്സ് സ്റ്റേഷന്റെ ഉത്ഘാടനം



