കോർപ്പറേറ്റുകളെ സഹായിക്കുന്ന കേന്ദ്രതയങ്ങൾക്കെതിരെ ചെറുകിട വ്യാപാരികൾ സംഘടിക്കേണ്ടത് അനിവാര്യം മന്ത്രി കെ കൃഷ്ണൻകുട്ടി.
അങ്കമാലി: കോർപ്പറേറ്റുകളെ സഹായിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ചെറുകിട വ്യാപാരികൾ സംഘടിക്കേണ്ടത് അനിവാര്യമാണെന്ന് അങ്കമാലി മർച്ചൻ്റ്സ് അസോസിയേഷൻ നെടു ബാശ്ശേരി CIAL കൺവെൻഷൻ സെൻ്ററിൽ വച്ചു നടത്തിയ കുടുംബ സംഗമം ഉത്ഘാടനം ചെയ്തു കൊണ്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ വിൽക്കുന്ന മാളുകൾ ചെറുകിട വ്യാപാരികൾക്ക് ഭീഷണിയാണ് . കോർപ്പറേറ്റുകൾക്ക് 0.1% പലിശക്ക് ലോൺ കൊടുക്കുമ്പോൾ വ്യാപാരികളിൽ നിന്നും 12% പലിശ ഇടാക്കുന്നു. അസോസിയേഷൻ പ്രസിഡൻ്റ് ഡാൻ്റി ജോസ് കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വനിത സംരഭക ബിസി ബോസിനെ മെമൻ്റോ നല്കി മന്ത്രി ആദരിച്ചു. റോജി. എം. ജോൺ എം.എൽ.എ മുൻ പ്രസിഡൻ്റുമാരെ ആദരിച്ചു. മുനി.ചെയർമാൻ മാത്യു തോമാസ് വ്യാപാരികൾക്കുള്ള ഗിഫ്റ്റ് വിതരണം ചെയ്തു. സിനിമാ താരം പ്രയാഗ മാർട്ടിൻ മുഖ്യാതിധിയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് പി.സി ജേക്കബ്ബ്, ട്രഷറർ അജ്മൽ സി.എസ്, സെക്രട്ടറി എൻ.വി പോളച്ചൻ, മണ്ഡലം പ്രസിഡൻ്റ് പി.കെ. പുന്നൻ , സംസ്ഥാന കമ്മറ്റിയംഗം ഫ്രാൻസീസ് തച്ചിൽ, വനിതാ വിംഗ് ജില്ലാ സെക്രട്ടറി ഗ്രേസി തോമാസ് ജനറൽ കൺവീനർ ലൈജു അഗസ്റ്റിൻ അസോസിയേഷൻ ഭാരവാഹികളായ തോമസ് കുര്യാക്കോസ്, ഡെന്നി പോൾ, ജോണി കുര്യാക്കോസ്, ടി.ടി. വർഗ്ഗീസ്, ബിജു പുപ്പത്ത്, കെ. വൈ.കോരച്ചൻ , യൂത്ത് വിംഗ് പ്രസിഡൻ്റ് റോജിൻ ദേവസി, വനിതാ വിംഗ് പ്രസിഡൻ്റ് മീര അവരാച്ചൻ, മുനി. LDF പാർലമെൻ്ററി പാർട്ടി ലീഡർ ടി. വൈ ഏലിയാസ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:അങ്കമാലി മർച്ചൻ്റ്സ് അസോസിയേഷൻ കുടുംബ സംഗമം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉത്ഘാടനം ചെയ്യുന്നു. റോജിൻ ദേവസി, ലൈജു അഗസ്റ്റിൻ, ഫ്രാൻസീസ് തച്ചിൽ, ജോണി കുര്യാക്കോസ്, തോമാസ് കുര്യാക്കോസ്, സി.എസ് അജ്മൽ ,പിസി ജേക്കബ്ബ്, മാത്യു തോമാസ്, ഡാൻ്റി ജോസ്, റോജി. എം. ജോൺ, ബിജു പുപ്പത്ത്,പ്രയാഗ മാർട്ടിൻ, ഡെന്നി പോൾ, ടി.ടി. വർഗ്ഗീസ്, എൻ.വി. പോളച്ചൻ, കെ. വൈ.കോരച്ചൻ, ടി.വൈ ഏലിയാസ് എന്നിവർ സമീപം.



