കുടുംബ സംഗമവും വാർഷിക പൊതുയോഗവും നടത്തി.
ശ്രീമൂലനഗരം : ശ്രീമൂലനഗരം അനുഗ്രഹ റസിഡൻസ് അസോസിയേഷന്റെ കുടുംബ സംഗമവും പത്താമത് വാർഷിക പൊതുയോഗവും നടത്തി. എഡ്രാക്ക് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ.എം. ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്മഞ്ജു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മീന വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സൗമ്യ ബൈജു റിപ്പോർട്ട് അവതരിപ്പിച്ചു. എഡ്രാക്ക് മേഖല സെക്രട്ടറി വി.എസ്.സതീശൻ സമ്മാനദാനം നിർവ്വഹിച്ചു. പ്രസിഡന്റ് എ.എം. നാസർ,വൈ.പ്രസിഡന്റ് ഒ.കെ.നന്ദകുമാർ , മോഹനൻ പുള്ളിയിൽ . കെ.ഇ. താജുദ്ദീൻ, ജിനേഷ് മുല്ലയ്ക്കൽ, സരിത ലെനിൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപ്പാടികളും അരങ്ങേറി
ഭാരവാഹികളായി
.............................
ഒ.കെ. നന്ദകുമാർ - രക്ഷാധികാരി.
മോഹനൻ പുള്ളിയിൽ - പ്രസിഡന്റ്.
കെ.ഇ. താജുദ്ദീൻ -വൈ: പ്രസിഡന്റ് .
ജിനേഷ് മുല്ലയ്ക്കൽ - സെക്രട്ടറി .
സൗമ്യ ബൈജു ജോ: സെക്രട്ടറി
സരിത ലെനിൻ - ട്രഷറർ .
എന്നിവരെ തിരഞ്ഞെടുത്തു.



