സിഐടിയു മഞ്ഞ പ്ര പഞ്ചായത്ത കണവെൻഷൻ നടത്തി

സിഐടിയു മഞ്ഞപ്ര പഞ്ചായത്ത് കൺവെൻഷൻ നടത്തി

മഞ്ഞപ്ര: സിഐടിയു മഞ്ഞപ്ര പഞ്ചായത്ത് കൺവെൻഷൻ ചന്ദ്രപ്പുര എം ജെ ഡേവിസ് സ്മാരക ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ബിജു പുല്ലൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം അജി മാന്നാംമ്പിള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ജോളി പി ജോസ് സ്വാഗതവും കെ സി വർഗീസ് നന്ദിയും പറഞ്ഞു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം സി കെ സലിംകുമാർ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.ബിബിൻ വർഗീസ്, സിപിഐഎം ലോക്കൽ സെക്രട്ടറി രാജു അമ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.


Comment As:

Comment (0)