സുരക്ഷ പാലിയേറ്റീവ് കെയർ സെൻറിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ചു.
കാഞ്ഞൂർ : സന്നദ്ധ പാലിയേറ്റീവ് കെയർ സെന്റററുകളെ സഹായിക്കാൻ പദ്ധതി കൊണ്ടുവരുമെന്ന്
കാഞ്ഞൂർ കേന്ദ്രമായ ദത്താത്രേയ ഇന്റഗ്രേറ്റഡ് ഹോളിസ്റ്റിക് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സുരക്ഷ പാലിയേറ്റിവ് കെയർ സെന്ററിന്റെ ഒന്നാം വാർഷികവും,
വാളണ്ടിയർമാരെ ആദരിക്കുകയും ചെയ്യുന്ന ചടങ്ങിൽ
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.ജെ ജോമി
കാഞ്ഞൂർ, ശ്രീമൂലനഗരം , ചെങ്ങമനാട് , പഞ്ചായത്തുകളും, അങ്കമാലി മുനിസിപ്പാലിറ്റി ഭാഗികമായും വീടുകളിലെത്തി സൗജന്യ പാലിയേറ്റീവ് ഹോം കെയർ നൽകുകയും റിഹാബിലിറ്റേഷൻ പദ്ധതികളും , സാന്ത്വന പരിചരണ പരിശീലങ്ങളും സുരക്ഷാ പാലിയേറ്റീവ് കെയർ സെൻറർ നൽകിവരുന്നു
കാഞ്ഞൂർ ദത്താത്രേയ ഇന്റഗ്രേറ്റഡ് ഹോളിസ്റ്റിക് സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ
സുരക്ഷാ പാലിയേറ്റീവ് കെയർ സെൻറർ ഫൗണ്ടർ ചെയർമാൻ ഡോ:രാഘവൻ രാമൻകുട്ടി അധ്യക്ഷത വഹിച്ചു.
സുരക്ഷ പാലിയേറ്റീവ് കെയർ സെന്റർ കൺസൽട്ടന്റും ഈ വർഷത്തെ പാലിയേറ്റീവ് കെയർ അന്താരാഷ്ട്ര പുരസ്കാര ജേതാവുമായ മുജീബ് കുട്ടമശ്ശേരി സ്വാഗതം പറഞ്ഞു.
സിനിമ നടനും,
പ്രമുഖ വ്യാപാരിയുമായ റഫീഖ് ചൊക്ലി ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.
കാഞ്ഞൂർ ഫെറോന ചർച്ച് വികാരി റവ ഫാദർ ജോസഫ് കണിയാംപറമ്പിൽ വാർഷിക മാഗസിൻ പ്രകാശനം ചെയ്തു,
റവ ഫാദർ സെബാസ്റ്റ്യൻ അടപ്പശ്ശേരി,
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഷൗക്കത്ത് സഹജോത്സു,
എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ,
സുരക്ഷാ പാലിയേറ്റീവ് കെയർ സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ ശ്യാം പ്രസാദ് രാഘവൻ,
പി.എച്ച്.സി കാലടി മെഡിക്കൽ ഓഫീസർ.
ഡോ മഞ്ജു റിനോയ്,
എൻ.എ.പി.സി.എ.ഐ.എം
ദേശീയ വൈസ് പ്രസിഡന്റ് കെ രാധാകൃഷ്ണ മേനോൻ,
ജില്ലാ പാലിയേറ്റീവ് കെയർ കൺസോർഷൃം
വൈസ് പ്രസിഡന്റ് സമദ് നെടുമ്പാശ്ശേരി,
എം ജി എം വാളണ്ടിയേഴ്സ് പ്രതിനിധി സൗദ സലിം, ഷാനവാസ് സുലൈമാൻ,
സുരക്ഷാ പാലിയേറ്റീവ് കെയർ സെന്റർ കോ ഫൗണ്ടർ ശാരദ രാഘവൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
സുരക്ഷ പാലിയേറ്റിവ് കെയറിലെ വാളണ്ടിയർമാരെ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വി.എം ഷംസുദ്ധീൻ ആദരിച്ചു.
സുരക്ഷ പാലിയേറ്റീവ് ഹോം കെയർ ടീം നൽകിയ പരിചരണ ത്തിൽ സുഖം പ്രാപിച്ചവർ അനുഭവങ്ങൾ വിശദീകരിച്ചു
തുടർന്ന് ദത്തത്രയാ റീഹാബിലിറ്റേഷൻ സെന്ററിലെ ഡിഫ്റൻലി ഏബിൾഡ് ആയ കുട്ടികളുടെ കലാപരിപാടികളും നടന്നു
നാട്ടുകാരും , ആരോഗ്യ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു



