കണ്ണ് മൂടിക്കെട്ടി കാലടി ടൗണിൽ പ്രതിഷേധം
കാലടി: ആദി ശങ്കര ജന്മഭൂമിയായ കാലടിയേയും അന്താരാഷട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിനേയും ബന്ധിപ്പിക്കുന്ന കാലടി മലയാറ്റൂർ റോഡിൻ്റെ മുഴുവൻ പുറമ്പോക്കും അളന്ന് തിട്ടപ്പെടുത്തി മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിച്ച് റോഡിന് തടസ്സമായി നിൽക്കുന്ന മുഴുവൻ പോസ്റ്റുകളും മാറ്റിസ്ഥാപിക്കണമെന്ന ബഹു.ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വ്യത്യസ്ഥമായ പ്രകനപരിപാടി. ഹൈക്കോടതി ഉത്തരവിന് പുല്ലു വിലകൽപ്പിച്ചു കൊണ്ട് റോഡിൽ യാതൊരു തത്വദീക്ഷയുമില്ലാതെ അവിടിവിട യായി കാനകൾ തീർത്ത് നിയമലംഘനം നടത്തിക്കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ ധാർഷ്ട്യത്തിനെതിരേയും ഇതിനെല്ലാം ഒത്താശ ചെയ്യുന്ന ചില രാഷ്ട്രീയ നേതാക്കൻമാർക്കെതിരേയും യോഗം ശക്തമായി പ്രതിഷേധിച്ചു.
2009ലും , 2014ലും കേന്ദ്ര ഗവൺമെൻ്റ് റോഡിനു വേണ്ടി അനുവദിച്ച കോടിക്കണക്കിന് രൂപ ചിലവഴിച്ച് കാനകൾ പണിയാതേയും പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാതേയും റോഡ് വീതി കൂട്ടാതെയുമാണ് എക്കാലവും റോഡ് ടാറിങ്ങ് നടത്തുന്നത്. ഹൈക്കോടതിയുടെ വ്യക്തമായ ഉത്തരവുണ്ടായിട്ടും ഈ ഉത്തരവിന് യാതൊരു വിലയും കൽപ്പിക്കാതെ ഉള്ള ഉദ്യോഗസ്ഥ ദാർഷ്ട്യത്തിനെതിരെ ശക്തമായ താക്കീതാണ് പ്രകടനാനന്തരം നടന്ന യോഗം നടത്തിയത്.
ആക്ഷൻ കൗൺസിൽ ചെയർമാൻ ശ്രീ ടി ഡി സ്റ്റീഫൻ അധ്യക്ഷത വഹിച്ച യോഗം അഡ്വ : സി ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു .ഒരാളെ പോലും കുടിയൊഴിപ്പിക്കേണ്ടതില്ലാത്ത മലയാറ്റൂർ റോഡ് വികസനം ഉദ്യോഗസ്ഥ രാഷ്ട്രീയ തലത്തിലെ അവിശുദ്ധമായകൂട്ടുകെട്ട് മൂലം ഹൈക്കോടതി വിധിയെ പോലും കാട്ടിൽ പറത്തി കൊണ്ട് വർഷങ്ങളായി മുടങ്ങി കിടക്കുകയും, അതേസമയം മൂലം പിള്ളി പോലുള്ള സ്ഥലങ്ങളിൽ ജെ.സി.ബി.കൾ ഉപയോഗിച്ച് പാവപ്പെട്ടവരുടെ വീടുകൾ നിഷ്ക്കരണം പൊളിച്ചു മാറ്റപ്പെട്ടതുമായ സംഭവങ്ങളിലെ വൈരുദ്ധ്യാത്മികത യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വക്കേറ്റ് സി ആർ നീലകണ്ഠൻ തുറന്നുകാട്ടുകയുണ്ടായി.കാലടി ഓപ്പൺ എയർ സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ ശ്രീ ടി പി ജോയ് മാസ്റ്റർ,ശ്രീ രാധാകൃഷ്ണൻ ചെങ്ങാട്ട് ,ശ്രീ കരിം മീരാൻ,ശ്രീ സാജു തറനിലം സാജു ,ശ്രീ അഖിൽ മുല്ലപ്പെരിയാർ , ശ്രീ ജോയ് അവോക്കാരൻ, ശ്രീ പി വി അഗസ്റ്റിൻ,ശ്രീ ഡെന്നിസ് കന്നപ്പിള്ളി , ശ്രീ എ സി രാജപ്പൻ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ശ്രീ നെൽസൺ മാടവന സ്വാഗതവും ശ്രീ പി വി രജീഷ് നന്ദിയും രേഖപ്പെടുത്തി.അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കും വരെയും സമര പോരാട്ടങ്ങളും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ ശ്രീ ടി ഡി സ്റ്റീഫൻ യോഗത്തിൽ വ്യക്തമാക്കി.
റിപ്പോർട്ടർ: സാജു തറനിലം



