രക്തസാക്ഷിത്ത വാർഷിക ദിനവും അനുസ്മരണവും കാഞ്ഞൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്നുണം
91
കാഞ്ഞൂർ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 76-മതു രക്തസാക്ഷിത്ത വാർഷിക ദിനവും അനുസ്മരണവും കാഞ്ഞൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്നു. മണ്ഡലം പ്രസിഡന്റ് സി. കെ. ഡേവിസ് അധ്യക്ഷം വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ,ശ്രീ കെ. ൻ. കൃഷ്ണകുമാർ ഉത്ഘാടനം നിർവഹിച്ചു. U. D. F. ചെയർമാൻ ശ്രീ. വർഗീസ് കൊയ്ക്കര, ജോർജ് ഓണാട്ട്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ തോമസ് കൊയ്ക്കര, ടി. കെ.. രാമചന്ദ്രൻ, പി. ഐ. നദിർഷാ, മണ്ഡലം സെക്രട്ടറി അലി അക്ബർ,ജോസ് കാഞ്ഞിരത്തിങ്കൽ കെ. ജെ. ജോയ്, ഫിലിപ്പ്, പി. ഓ. ജോസ്, എം. ഡി. ജോർജ്, പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രിയ രഘു,പി. സി. അനിൽകുമാർ, ജോൺ തെക്കനത്തു്, നന്ദകുമാർ എന്നിവർ ഗാന്ധി അനുസ്മരണം നടത്തി.



