ലഹരി വിമുക്ത കേരളത്തിനായി ആദ്യം വേണ്ടത് മദ്യനിരോധനമാണ്. അഡ്വ: ടി ശരത്ചന്ദ്രപ്രസാദ്
ലഹരിവിമുക്ത കേരളത്തിനായി ആദ്യം വേണ്ടത് മദ്യനിരോധനമാണ്:
അഡ്വ ടി ശരത്ചന്ദ്രപ്രസാദ്.
ലഹരിവിമുക്ത കേരളത്തിനായി പ്രസംഗം നടത്തുന്ന സർക്കാർ ഇക്കാര്യത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് മദ്യനിരോധനമാണെന്ന് മദ്യവിമോചന സമരസമിതി സംസ്ഥാന ചെയർമാൻ അഡ്വ ടി ശരത്ചന്ദ്രപ്രസാദ് പറഞ്ഞു. സംസ്ഥാന ജനറൽ കൺവീനർ ഇ എ ജോസഫിന്റെയും കുന്നംകുളം താലൂക്ക് പ്രസിഡന്റ് സുഭാഷ് ബോസിന്റെയും 96 മണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള മദ്യനിരോധന സമിതിയുടെ സുവർണ്ണ ജൂബിലി വർഷമായ 2028 നുള്ളിൽ മദ്യനിരോധന നിയമം വരുത്തുന്നതിനുള്ള സമര പദ്ധതികൾ മദ്യവിമോചന സമരസമിതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് ശരത്ചന്ദ്രപ്രസാദ് പറഞ്ഞു.
കേരള മദ്യനിരോധന സമിതി തൃശൂർ ജില്ല പ്രസിഡണ്ട് ഇ പി വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ കുര്യച്ചിറ സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ തോമസ് വടക്കൂട്ട്, സൗത്ത് ഇൻഡ്യൻ ബാങ്ക് മുൻ ജനറൽ മാനേജർ വി പി ജോസഫ്, വിത്സൺ പണ്ടാരവളപ്പിൽ, കെ എ മഞ്ജുഷ, ശശി നെട്ടിശ്ശേരി, കമറുദ്ദീൻ വെളിയംകോട്, നാസർ മാട്ടുമ്മൽ, ബേബി മൂക്കൻ, കെ എം പ്രേംദാസ്, പോൾ ചെവിടൻ തുടങ്ങിയവർ പ്രസംഗിച്ചു



