ആശ്രമം നഗർ റസിഡൻ്റ്സ് അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും നടത്തി.

ആശ്രമം നഗര്‍  റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികവും കുടുംബസംഗമവും

കാലടി : കാലടി മേഖലയിലെ പ്രഥമ റസിഡന്റ് അസോസിയേഷനായ ആശ്രമം നഗര്‍  റസിഡന്റ്‌സ് അസോസിയേഷന്റെ 17-ാമത് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും വിപുലമായി ആഘോഷിച്ചു. നാസ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക കുടുംബസംഗമം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജന്‍ തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ്  അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേരി ദേവസിക്കുട്ടി, കാലടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജെ. റോജോമോന്‍, ടൗണ്‍ വാര്‍ഡ് മെമ്പര്‍ പി.ബി സജീവ്, കാലടി മേഖല റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.പി ചന്ദ്രന്‍, സെക്രട്ടറി വി.ബി സിദില്‍കുമാര്‍, വൈസ് പ്രസിഡന്റ് മിനി ഷാജി എന്നിവര്‍ സംസാരിച്ചു. വാര്‍ഷിക പൊതുസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ബി.ഗോപി സ്വാഗതം പറഞ്ഞു. സെക്രട്ടറി വി.ബി സിദില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ അപ്‌സലന്‍ വാതുശ്ശേരി കണക്ക് അവതരിപ്പിച്ചു. ജോ. സെക്രട്ടറി എസ്. വിജയന്‍ അനുസ്മരണ പ്രസംഗം നടത്തി. ചടങ്ങില്‍ 50-ാം വിവാഹ വാര്‍ഷികവും 25-ാം വിവാഹവാര്‍ഷികവും കഴിഞ്ഞ ദമ്പതികളെയും  കലാ-കായിക സാഹിത്യ രംഗങ്ങളില്‍ മികവ് കാട്ടിയ അംഗങ്ങളെയും അനുമോദിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു


Comment As:

Comment (0)