ദ്വൈമാസ വൈദ്യുതി ബില്ലിനെതിരെ ആൻ്റി കറപ്ഷൻ മിഷൻസെക്രട്ടറിയേറ്റ് മാർച്ച് നടത്തി

ദ്വൈ മാസ വൈദ്യുതി ബില്ലിനെതിരെ ആന്റി കറപ്ഷൻ മിഷൻ സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി.
-------------------------
 വൈദ്യുതി ബോർഡിന്റെ ദ്വൈ മാസ ബില്ലിലെ അപാകതയ്ക്കെതിരെ ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ  സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും ധർ ണയും നടത്തി. പ്രതിമാസ
 ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ താരിഫ് കണക്കാക്കി മാസാവസാനം ബില്ല് നൽകുന്ന രീതി ആരംഭിക്കണം എന്നും  ദ്വൈ മാസ ബില്ല് കണക്കാക്കുമ്പോൾ ഉപഭോഗം കൂടുന്നതിനാൽ ഉപയോഗിക്കുന്ന യൂണിറ്റിന്  കൂടിയ വില ഉപഭോക്താക്കൾ നൽകേണ്ടി വരുന്നത്  ഒഴിവാക്കണമെന്നും  ദേശീയ ചെയർമാൻ പി.ആർ വിശ്വനാഥൻ നായർ ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ദേശീയ പ്രസിഡണ്ട്  അഡ്വ. ഡോ.രാജീവ് രാജധാനി അധ്യക്ഷത വഹിച്ചു. മോഹൻ ഐസക്ക്, ഷിബു കെ തമ്പി, പി.ടി ശ്രീകുമാർ, എം കെ രാജു,സന്തോഷ് കൃഷ്ണൻ, ശ്രീരഞ്ജു,പി ശ്രീകുമാർ,ബഷീർ ചേർത്തല,ബീവി ഫാത്തിമ, വിനയൻ, പുഷ്പൻ ലളിതാ രാജ് എന്നിവർ സംസാരിച്ചു.

                      റിപ്പോർട്ടർ:  സാജു തറ നിലം


Comment As:

Comment (0)