അക്ഷര വായനശാലയുടെ ആഭിമുഖ്യത്തിൽഫുട്ബോൾ ഷൂട്ട്ഔട്ട് മത്സരം
162
-അങ്കമാലി : അക്ഷര വായനശാല മണിയൻ കുഴിയുടെ അഭിമുഖ്യത്തിൽ ജനുവരി 21-ാം തിയതി ഉച്ചകഴിഞ്ഞ് യുവജനവേദി ഉദ്ഘാടനവും തുടർന്ന ഫുട്ബോൾ ഷൂട്ട്ഔട്ട് മത്സരവും നടത്തപ്പെടുന്നു. തുടർന്ന പുസ്തകാസ്വാദന കുറിപ്പിനുള്ള പുരസ്കാര പ്രഖ്യാപനവും നടത്തുന്നു. യുവജനവേദി ഉദ്ഘാടനം വി.കെ. ഷാജി (സെക്രട്ടറി ആലുവ താലൂക് ലൈബ്രറി കൗണ്‍സിൽ) നടത്തുന്നു കൂടാതെ ഫുട്ബോൾ ഷൂട്ട്ഔട്ട് മത്സര വിജയിക്കുന്നവർക്ക് ഒന്നാം സമ്മാനം 3001 രൂപയും രണ്ടാം സമ്മാനം 2001 രൂപയും മൂന്നാം സമ്മാനം 1001 രൂപയും ലഭിക്കുന്നതാണ്. പുരസ്കാര പ്രഖ്യാപനം എം. ആർ സുരേന്ദൻ (സെക്രട്ടറി എറണാകുളം ജില്ല ലൈബ്രറി ) നിർവ്വഹിക്കുന്നു. പുരസ്കാര കൈമാറ്റം ബെന്നി പടുവൻ നിർവഹിക്കുന്നു. സമ്മാനദാനം ഷൈജു പറമ്പി നിർവഹിക്കും



