അന്നദാനത്തിന് ക്യൂനിൽക്കുന്ന ഭക്ത ജനങ്ങൾ

അന്നദാന വഴിപാടിൽ പങ്കെടുക്കാൻ നാടിന്റെ നാനാഭാഗത്ത് നിന്ന് ആയിരങ്ങൾ ഒഴുകിയെത്തി. കാർപ്പിള്ളിക്കാവ് ശ്രീമഹാദേവ ക്ഷേത്രത്തിലാണ് ഇന്നെലെ ഭക്തജനതിരക്കായത് പത്ത് കിലോ അരിയുടെ കിറ്റ്കളും പച്ചക്കറിയും കൊണ്ട് ഊട്ടുപുര നിറഞ്ഞു. 51 ദിവസത്തെ പ്രതാനുഷ്ഠാനം കഴിഞ്ഞാണ് 51 വനിതകൾ കാർപ്പിള്ളിക്കാവിൽ അന്നദാനം തയ്യാറാക്കുന്നത് ഓരോ ദിവസത്തെയും അന്നദാനവും വഴി പാട്ടാണ്. ക്ഷേത്രം പൂജാരിയായിരുന്ന ശ്രീശങ്കരാചര്യ സ്ഥാമികളുടെ പിതാവ് ശിവഗുരുവിന്റെ കാലത്താണ് അന്നദാനത്തിന് തുടക്കം. നുറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ ആചാരം തുടരുന്നു. മതസൗഹാർദത്തിന്റെ പ്രതീകമായി എല്ലാ ക്രിസ്ത്യൻ വീടുകളിൽ നിന്നും പച്ചക്കറികൾ എത്തുന്നു. ക്ഷേത്ര സ്വത്തുക്കൾ ലഭിച്ചിട്ടുള്ള ക്രിസ്ത്യൻ കുടുംബങ്ങൾ എല്ലാ വർഷവും ഉത്സവത്തിന് കാഴ്ചകുലകൾ സമർപ്പിക്കുന്ന ചടങ്ങും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. അന്നദാന വഴിപാടിന്‌നേതൃത്വം നൽകുന്ന ക്ഷേത്രം വനിതാ സമാജത്തിലെ ഏറ്റവും പ്രായം കൂടിയ രമണി നാരായണൻ നായരാണ് അന്നദാനത്തിന്റെ കറികൾ തയ്യാറാക്കുന്നതു്.


Comment As:

Comment (0)