അയ്യമ്പുഴ ഗ്രാമ പഞ്ചായത്ത് 2024-25 വികസന സെമിനാർ നടത്തി
227
അയ്യമ്പുഴ ഗ്രാമ പഞ്ചായത് 2024-25 വികസന സെമിനാർ നടത്തി.2024-25 വർഷത്തിൽ പഞ്ചയാത് കമ്മ്യൂണിറ്റി ഹാളിന്റെ പണി തുടങ്ങും
ജില്ലാ പഞ്ചായത് അംഗം ശ്രീമതി അനിമോൾ ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത് പ്രസിഡന്റ് പി യൂ ജോമോൻ അധ്യക്ഷനായി. വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി ആർ മുരളി, സ്വാഗതം പറഞ്ഞു. പഞ്ചായത് വൈസ് പ്രസിഡണ്ട് റിജി ഫ്രാൻസിസ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റെജി വർഗീസ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടിജോ ജോസഫ്,മെമ്പർമാരായ ബിൽസി പി ബിജു, എം എം ഷൈജു,വിജയശ്രീ സഹദേവൻ, ജയ ഫ്രാൻസിസ്, ശ്രുതി സന്തോഷ്, ലൈജു ഈരാളി,മേരി ജോണി,അസൂത്രണ സമിതി ഉപാധ്യക്ഷൻ എം ജെ ജോസ് തുടങ്ങിയവർ സംസാരിച്ചു സെക്രട്ടറി സി മണികണ്ഠൻ നന്ദി പറഞ്ഞു



