സെബാസ്റ്റ്യൻ ഈരാളിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം

സെബാസ്റ്റ്യൻ ഈ രാളിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം ഇന്ന് മഞ്ഞ പ്രമേരിഗിരിയിൽ ഇടമലയാർ കനാലിൽ വീണ് ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളെ അത്‌ഭുതകരമായി രക്ഷപ്പെടുത്തിയതിനാണ് സെബാസ്റ്റ്യൻ ഈരാളിക്ക് നാടിന്റെ ആദരവ് ലഭിച്ചത്. ഇന്നെലെ ഉച്ചകഴിഞ്ഞ് 2 മണിയോടുകൂടിയാണ് കനാൽ ബണ്ട് റോഡിൽ കൂടി ബൈക്കിൽ വരുകയായിരുന്ന സെബാസ്റ്റ്യൻ കനാലിൽ കൂടി ഒഴുകി വരുന്ന കുട്ടികളുടെ നിലവിളികേൾക്കുന്നത് തൽസമയം തന്നെ ബൈക്ക് നിർത്തി കനാലിലേക്ക് എടുത്ത് ച്ചാടി രണ്ട് കുട്ടികളെയും ചേർത്തുപിടിച്ചു. ഒഴുക്കുള്ള കനാലിൽ നിന്ന് കുട്ടികളെ കരക്ക് കയറ്റാൻ ഏറെ കഷ്ടപ്പെട്ടു. തൊട്ടുത്തുള്ള വീട്ടുകാർ കയർ കൊണ്ട് വന്ന് കനാലിലേക്ക് ഇട്ടതിന് ശേഷം കയറിൽ പിടിച്ച് മണിക്കൂറുകൾ നിൽക്കേണ്ടി വന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കരക്ക് കയറ്റി അങ്കമാലി LF ആശുപത്രിയിൽ എത്തിച്ചു. രണ്ട് കുട്ടികളും രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് ഉടൻ തന്നെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല കുമാരി വേണു വൈ പ്രസിഡന്റ് ബിനോയ് ഇടശ്ശേരി മെമ്പർമാരായ സൗമിനി ശശിന്ദ്രൻ സി.വി. അശോക് കുമാർ     സീന മാർട്ടിൻ സിജു ഈ രാളി എന്നിവർ സ്ഥലത്തെത്തി സാഹസികമായി രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയ സെബാസ്റ്റ്യൻ ഈ രാളിയെ പൊന്നാടയണിയിച്ച് ആദരിച്ചു. അപകടം പറ്റിയ രണ്ട് വീടുകളിൽ ചെന്ന് ആശ്വസിപ്പിച്ചു.


Comment As:

Comment (0)