ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തിൽ ഭിന്ന ശേഷി ഗ്രാമസഭ ചേർന്നു.

 

ശ്രീമൂലനഗരം: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി ഗ്രാമസഭ ചേർന്നു. ശ്രീമൂലനഗരം വിജയൻ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ്‌ വി. എം. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സിന്ധു പാറപ്പുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷബീർ അലി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ. സി. ഉഷാകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിൽവി ബിജു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ജെ. ആന്റണി, മുൻ പ്രസിഡന്റ്‌ കെ. സി. മാർട്ടിൻ, വാർഡ് മെമ്പർമാരായ മീന വേലായുധൻ, സിമി ജിജോ, ഡാർലി ജീമോൻ, ജാരിയ കബീർ, സി. പി മുഹമ്മദ്‌, പി. കെ. ബിജു, കെ. പി. സുകുമാരൻ, ഐ. സി. ഡി. എസ്‌. സൂപ്പർവൈസർ ഡോ.  സീന പി. സി. എന്നിവർ സംസാരിച്ചു. 2023-2024 സാമ്പത്തിക വർഷത്തെ പദ്ധതികളുടെ അവലോകനവും 2024-2025 സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികളുടെ രൂപീകരണവും ചർച്ച ചെയ്തു.


Comment As:

Comment (0)