കാലടി PWD യുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം

.
മറ്റൂർ ജംങ്ങ്ഷനിൽ അപകടം ക്ഷണിച്ചു വരുത്തും വിധം തകർന്നു കിടക്കുന്ന കാന പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ സമരം നടത്തി.
അങ്കമാലി- കാലടി പ്രധാന MC റോഡും .അയ്യപ്പഭക്തർ ഉൾപ്പെടെ നിരവധി യാത്രാവാഹനങ്ങൾ കടന്നുപോകുന്നതും , മറ്റൂർ ജങ്ങ്ഷനിലെ MC റോഡിനോടു ചേർന്നുള്ള പള്ളി കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിലെ സ്ലാബുകൾ ഉൾപ്പെടെ 50 മീറ്ററോളം തകർന്നു കിടക്കുകയാണ് .
ശ്രീ ശങ്കരാ കോളേജിലേയും . ശാരദാ വിദ്യാലയത്തിലേയും നൂറ് കണക്കിന് വിദ്യാർത്ഥികളും . കാൽ നടയാത്രക്കാർ ഉൾപ്പെടെ നിരവധി പൊതുജനങ്ങൾ സഞ്ചരിക്കുന്നതും. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന ടൗൺഷിപ്പ് കവാടം കൂടിയാണ് മറ്റൂർ ജംങ്ങ്ഷൻ,
ഒരു മാസത്തോളമായി തകർന്നു കിടക്കുന്ന കാര്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കണ്ടില്ലെന്ന് നടിക്കുന്നു  PWD അധികൃതർ.
അശാസ്ത്രീയമായി നിർമ്മിച്ചിരിക്കുന്ന സ്ലാബുകൾ ഉൾപ്പെടെ തകർന്നു കിടക്കുന്ന കാന അടിയന്തിരമായി പുനർ നിർമ്മിച്ച് വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങൾക്ക് ഗതാഗതം സൗകര്യപ്രദ
മാക്കുകയും . 
പൊതു ജനങ്ങൾക്ക് സഞ്ചാരയോഗ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധ സമരത്തിൽ മറ്റൂർ ബ്രാഞ്ച് സെക്രട്ടറി 
A K രാജൻ അദ്ധ്യക്ഷത വഹിച്ചു.
CPI കാലടി ലോക്കൽ സെക്രട്ടറി ഗോപകുമാർ കാരിക്കൊത്ത് ഉദ്ഘാടനം ചെയ്തു.
ജോയ് കാക്കശേരി, ബിജു മാണിക്യമംഗലം, ജസ്റ്റിൻ ജോർജ്ജ്, സനോജ് E S,സോജൻ വർഗ്ഗീസ് എന്നിവർ സംസാരിച്ചു.


Comment As:

Comment (0)