രഞ്ജിത്ത് എസ് ഭദ്രനെ ആദരിച്ചു
156
പറവൂർ: അമൃത മെഡിക്കൽ ക്യാമ്പസ്സിൽ സംഘടിപ്പിച്ച പ്രൊഫ.എം.കെ.സാനുമാസ്റ്റർ അവാർഡ് നിശയിൽ പദ്മഭൂഷൺ മോഹൻലാലിൽ നിന്ന് അമൃതയിലെ ഗവേഷകനും യൂണിവേഴ്സിറ്റി ഇന്റർനാഷണൽ ഓഫീസ് ഹെൽത്ത് കോളാബോറേഷൻ ഇൻചാർജും ആയിട്ടുള്ള രഞ്ജിത്ത് എസ് ഭദ്രൻ ആദരവ് ഏറ്റുവാങ്ങി. എം.കെ.സാനു എഴുതിയ
"മോഹൻലാൽ അഭിനയ കലയിലെ ഇതിഹാസം" എന്ന പുസ്തകപ്രകാശന വേളയിലായിരുന്നു ആദരം ഏറ്റുവാങ്ങിയത്. പുസ്തകം യാഥാർഥ്യമാക്കുവാൻ അദ്ദേഹത്തിന്റെ സംഭാവനകളെ മുൻനിർത്തിയാണ് ആദരം നൽകിയത്. എം.കെ.സാനു മാസ്റ്റർ,സത്യൻ അന്തിക്കാട്,എം.ജയചന്ദ്രൻ, തോമസ് ഡോമിനിക്,ഡോ.എം.തോമസ് മാത്യു,സുരേഷ് കുമാർ,
ഡോ.ഗിരീഷ് കുമാർ,ഡോ.ആനന്ദ് കുമാർ എന്നിവർ പ്രസംഗിച്ചു.



