കറുകുറ്റി സെൻ്റ ജോസഫ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാർഷികം ഇന്ന്.

 

        അങ്കമാലി: കേരള നവോത്ഥാന നേതൃനായകരിൽ ആദ്യസ്ഥാനിയൻ " ചാവറ കുര്യാക്കോസ് ഏല്യാസ് " അച്ഛൻ (1805-1871) ആണ്.
പള്ളിയോടൊപ്പം പള്ളിക്കൂടവും വേണമെന്ന കല്പനയിറക്കിയ പുരോഹിത ശ്രേഷ്ഠൻ.ആ മഹാൻ്റെ ആഹ്വാന പ്രകാരം ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ മദ്ധ്യ ദശകത്തിലായിരുന്നു പഴയ തിരുവിതാംകൂറിൻ്റെ വടക്കേയറ്റത്ത് കർമ്മ ലീത്ത സന്യാസി സമൂഹത്തിൻ്റെ നേതൃത്വത്തിൽ കറുകുറ്റി സെൻ്റ് ജോസഫ് വിദ്യാലയ സ്ഥാപനങ്ങളുടെ ആരംഭം (1906 ) .സർ സി.പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ പ്രഭാഷണങ്ങളിൽ ഈ വിദ്യാലയത്തെ സംബന്ധിച്ച് പരാമർശമുള്ളതായ് അറിയുന്നു.
എൽ.പി വിഭാഗമായ് ആരംഭിച്ച് സർഗ്ഗാത്മകത്വരിത പ്രയാണത്തിലൂടെ - UP, HS, HSS എന്നി തലത്തിലെത്തിയിരിക്കുന്നു. TT C യും ഇംഗ്ലീഷ് മീഡിയം വിഭാഗവും ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ഭാഗമാണ്.
പെൺകുട്ടികളുടെ ഉന്നമനം ഈ സ്ഥാപനത്തിൻ്റെ മുഖ്യ ലക്ഷ്യങ്ങളിൽ പെടുന്നതാണ്. ഇന്ന് പല വിഭാഗങ്ങളിലായി ആയിരത്തിലധികം വിദ്യാർത്ഥികൾ ഇവിടെയുണ്ട്. അങ്കമാലി വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണിത്.കഴിഞ്ഞ 2022 ലെ ഉപജില്ലാ സ്ക്കൂൾ കലോത്സവം ഇവിടെ മികച്ച
 രീതിയിൽ സംഘടിപ്പിയ്ക്കപ്പെട്ടിരുന്നു.

ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാർഷികാഘോഷം ഇന്ന് ( 9.1.2024) 3.30 pm ന് നടക്കുകയാണ്.
ഡോ: സിസ്റ്റർ മരിയാ ആൻ്റോയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സദസ്സിൽ വച്ച് അങ്കമാലി MLA റോജി എം ജോൺ ഉദ്ഘാടനം ചെയ്യും.ഇതോടൊപ്പം ഹൈസ്കൂൾ പ്രധാന അദ്ധ്യാപിക സി: റൂബി ഗ്രെയ്സിനുള്ള യാത്രയ്പും നടക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലതിക ശശികുമാർ ,സി: ആനി ജോ, സി:സൗമ്യ (HSS പ്രിൻസിപ്പാൾ ),വാർഡ് മെമ്പർ റോസ്സി പോൾ, HSS - PTAപ്രസിഡണ്ട് ഡെന്നീസ് എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നു ണ്ട്. 


Comment As:

Comment (0)