പ്രൊഫ. എം കെ സാനു മാസ്റ്റർ പുരസ്കാരം എം ടി വാസുദേവൻ നായർക്ക്
കൊച്ചി: പ്രൊഫ എം കെ സാനുമാസ്റ്റർ പുരസ്ക്കാരം മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകളെ വിലയിരുത്തി മലയാള സാഹിത്യ കുലപതി എം ടി വാസുദേവൻ നായർക്ക് സമ്മാനിക്കും 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം, ജനുവരി 13ന് അമൃത ആശുപത്രിയിലെ ബി ബ്ലോക്ക് മെയിൻ ഓഡിറ്റോറിയത്തിൽ വൈകിട്ട് 7 മണിക്ക് പത്മശ്രീ മോഹൻലാൽ പുരസ്ക്കാരദാന കർമ്മം നിർവഹിക്കും.പ്രൊഫ എം കെ സാനുമാസ്റ്റർ പത്മശ്രീ മോഹൻലാലിനെക്കുറിച്ചെഴുതിയ മനോരമ ബുക്ക്സ്പ്രസിദ്ധികരിച്ച മോഹൻലാൽ അഭിനയകലയിലെ ഇതിഹാസം സംവിധായകൻ സത്യൻ അന്തിക്കാട് സംഗിത സംവിധായകൻ എം ജയചന്ദ്രന് നല്കി പ്രകാശനം ചെയ്യും. ആദ്യ പ്രതി ചീഫ് പ്രോജക്ട് കൺടോളർ സുരേഷ് കുമാർ സ്വീകരിക്കും. ഗ്രന്ഥകാരൻ്റെ വിശദികരണം സാനു മാസ്റ്റർ നിർവഹിക്കും പ്രതിസ്പന്ദനം പത്മശ്രീ മോഹൻലാൽ നടത്തും. അമൃത മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ ഗിരീഷ് കുമാർ, ന്യൂറോ വിഭാഗം മേധാവി ഡോ ആനന്ദ്കുമാർ, ഡോ എം തോമസ് മാത്യു., പി.വി കൃഷ്ണൻ നായർ, സേതുരാമൻ ഐ.പി.എസ് ഡ് ഡോ ആശ, എന്നിവർ ആശംസ നേർന്ന്സംസാരിക്കും, ഏ ർ ണാ കു ളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സാനു മാസ്റ്റർ അവാർഡ് കമ്മിറ്റി ചെയർമാൻ പ്രൊ എംകെ സാനു മാസ്റ്റർ, കൺവീനർ, രഞ്ജിത്ത് എസ് ഭദ്രൻ ,സദാശിവക്കൃഷ്ണ അവാർഡ് കമ്മിറ്റി ,മിഡിയ കോഡിനേറ്റർ ശശി കളരിയേൽ എന്നിവർ പങ്കെടുത്തു.



