കൊല്ലം പ്രവർത്തന കൺവെൻഷൻ ജനുവരി 7 ന്
എൻ. ഡി. എ ഘടക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്വാലെ ) യുടെ കൊല്ലം
പ്രവത്തന കൺവെൻഷൻ ജനുവരി ഏഴാം തിയതി കടപ്പാകട,ജവഹർ ബാലഭവൻ ഹാളിൽ വച്ച് നടക്കും. പാർട്ടി സംസ്ഥാന കൺവീനർ പി. ആർ സോംദേവ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന യോഗത്തിൽ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.ശ്രീ.ഗോകുലം സുരേഷ് മുഖ്യ പ്രഭാഷണവും, ശ്രീ.സുരേഷ് മാസ്റ്റർ സംഘടന നിർദേശവും നൽകും.പ്രവർത്തന കൺവെൻഷനിലൂടെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്വാലെ ) ദേശീയ വൈസ് പ്രസിഡന്റ് ശ്രീമതി.നുസ്രത്ത് ജഹാൻ നയിക്കുന്ന "നവകേരളം എൻ.ഡി.എ സർക്കാരിലൂടെ" എന്ന ക്യാമ്പയിന് കൊല്ലത്ത് തുടക്കം കുറിക്കുന്നതിനോടൊപ്പം, നവകേരള സദസ്സ്, പ്രതിപക്ഷമെന്നനിലയിൽ യു.ഡി.എഫ് ന്റെ പരാജയം, 2024 പാർലിമെന്റ് ഇലക്ഷനോട് അനുബന്ധിച്ച എൻ.ഡി.എ കാഴ്ച്ചപാടുകൾ തുടങ്ങിയവ കൺവെൻഷനിൽ പ്രത്യേക ചർച്ചാവിഷയങ്ങളാവും.പാർട്ടിയുടെ സംസ്ഥാന നേതാക്കളായ ശ്രീ.അടൂർ രാജേഷ്, സിനിബ് ഹരിദാസ് പാലക്കാട് , ഷഫീക്ക് പാലക്കി, എൻ. സുനിൽ കുമാർ കോഴിക്കോട്, നബിൽ നിഷാൻ ലക്ഷദീപ്, വികാസ് വാസു തൃശ്ശൂർ, സാബു കിഴക്കൂട്ട് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.



