കർണ്ണാടക സ്പീക്കർ യു.ടി. ഖാദറിന് നെടുമ്പാശ്ശേരിയിൽ സ്വീകരണം നൽകി

നെടുമ്പാശ്ശേരി : ഇന്ത്യയിലെ അത്യുന്നത മത കലാലയങ്ങളിൽ ഒന്നും കേരളത്തിലെ ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളുടെ സിരാകേന്ദ്രവുമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യ യുടെ വാർഷിക സനദ് ദാന മഹാ സമ്മേളനം ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ
കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദറിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വി ഇ അബ്ദുൽ ഗഫൂർ  ബൊക്കെ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എറണാകുളം ജില്ലാ സെക്രട്ടറി  കെ.എം ബഷീർ ഫൈസി , കെഎംസിസി ബാംഗ്ലൂർ ജനറൽ സെക്രട്ടറി എം കെ. നൗഷാദ് ,
മുസ്ലിം ലീഗ്  ജില്ല കൗൺസിൽ അംഗം  വി.കെ. അബ്ദുൽ അസീസ്, 
മുസ്ലിം ലീഗ് ആലുവ ട്രഷറർ
കെ കെ അബ്ദുൾ സലാം ഇസ്ലാമിയ , അൻസാർ ഗ്രാൻഡ് , അൻവർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.


 


Comment As:

Comment (0)