യോർദ്ധ നാപുരം വല്യാട്ടും ചിറയിൽ നടക്കുന്ന കാർണിവലിന്റെ കാൽ നാട്ടു കർമ്മ ഉദ്ഘാടനം നടന്നു.

കാലടി: 2023 ഡിസംബർ 27,28ദിവസങ്ങളിൽ യോർദ്ധനാപുരം വല്ല്യാട്ടും ചിറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ യോർദ്ധനാപുരം വല്ല്യാട്ടും ചിറയിൽ നടക്കുന്ന കാർണിവലിന്റെ കാൽ നാട്ടുകർമ്മ ഉദ്ഘാടനം നടന്നു. ചിറ സംരക്ഷണ സമിതി ചെയർമാനും കാലടി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പറുമായ ശ്രീ ബിനോയ് കൂരൻ സ്വാഗതം ആശംസിച്ച് സംസാരിച്ചു. വല്ല്യാട്ടും ചിറക്ക് ചുറ്റും വർണ്ണാഭമായ നക്ഷത്രങ്ങളും സീരിയസെറ്റുകളും മറ്റു അലങ്കാരങ്ങളും ചെയ്തു ചിറയെ സുന്ദരിയാക്കാനാണ് ചിറ സംരക്ഷണ സമിതിയുടെതീരുമാനമെന്നും 28ന് പൊതുസമ്മേളനവും കുട്ടികളുടെ കലാപരിപാടിയും ഗാനമേള മിമിക്രി തുടങ്ങിയ വിവിധ കലാ പരിപാടികളോടുകൂടി ഈ കാർണിവലിനെ ഗംഭീരമാക്കുവാനും തീരുമാനിച്ചതായി ശ്രീ ബിനോയ് കൂരൻ കാൽനാട്ടുകർമ്മ ഉദ്ഘാടനവേളയിൽ പറഞ്ഞു. ചിറ സംരക്ഷണ സമിതി ഖജാൻജി  ശ്രീ അനികുട്ടൻ ചിന്താമണി കാൽനാട്ടുകർമ്മം നിർവഹിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഫ്രണ്ട്സ് ഡെക്കറേഷൻ ജോമോൻ ആണ് ചിറയിലെ അലങ്കാര പരിപാടികൾ ഏറ്റെടുത്തിരിക്കുന്നത്. ബിനു പാറക്ക, സദാനന്ദൻ മഠത്തിപ്പറമ്പിൽ, മോഹനൻ ചാലക്ക, ബെന്നി വാഴയിൽ, NG മുരുകൻ, എം ബി ശേഖരൻ,  ജോജി,പ്രസന്നൻ നെടുവേലി, അനിൽകുമാർ പകിടപ്പിള്ളി, സുഖു കുമ്പളത്താൻ, സന്ദീപ് പുതുകുളങ്ങര, എൽദോ യോഹന്നാൻ,കിരൺ ഷാജി ശങ്കരൻ തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു.നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.


Comment As:

Comment (0)