വർക്കിംഗ് ഗ്രൂപ്പുകളുടെ സംയുക്ത യോഗം നടന്നു

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് "വർക്കിംഗ് ഗ്രൂപ്പുകളുടെ "സംയുക്ത യോഗം -വൈസ് പ്രസിഡണ്ട് ബിജു കാവുങ്ങയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.പ്രസിഡണ്ട് കൊച്ചുത്രേസ്യ തങ്കച്ചൻ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ - ബിജു പാലാട്ടി (മൂക്കന്നൂർ), ലതിക ശശികുമാർ (കറുകുറ്റി ), വത്സലകുമാരി (മഞ്ഞപ്ര ) എന്നിവർ സംസാരിച്ചു.BDO നടപടി ക്രമങ്ങൾ വിശദീകരിച്ചു.തുടർന്ന് ഗ്രൂപ്പ് തിരിഞ്ഞുള്ളവർക്കിംഗ് ഗ്രൂപ്പുകൾ ചേർന്നു.
സാമാന്യം ഭേദമായിരുന്നു യോഗം.

കൃഷി വർക്കിംഗ് ഗ്രൂപ്പ് യോഗത്തിലായിരുന്നു ഞാൻ പങ്കെടുത്തത്. ബന്ധപ്പെട്ടവർ എല്ലാവരും യോഗത്തിലുണ്ടായിരുന്നു. ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും ചർച്ചയിൽ ഉയർന്ന് വന്നു.
കറുകുറ്റി, മൂക്കന്നൂർ, അയ്യമ്പുഴ, തുറവൂർ, മഞ്ഞപ്ര ,മലയാറ്റൂർ - നീലീശ്വരം, കാലടി,കാഞ്ഞൂർ എന്നി എട്ട് ഗ്രാമപഞ്ചായത്തുകളാണ് പരിധിയിൽ വരുന്നത്.
ഈ പ്രദേശങ്ങളിൽ ഉൾപ്പെടുന്നതരിശുനിലങ്ങളിലെ നെൽകൃഷിയെ വ്യാപിപ്പിക്കുന്നതിനും, കൃഷിയാവശ്യത്തിനായി തോടുകളും ലീഡിംഗ് ചാനലുകളും കെട്ടി സംരക്ഷിയ്ക്കുന്നതിനും വേണ്ട പദ്ധതികൾ രൂപപ്പെടുത്തണമെന്ന ആവശ്യവുമുയർന്ന് വന്നു. കൃഷിയിടങ്ങളിൽ യന്ത്രങ്ങൾ ഇറക്കുന്നതിനു വേണ്ട സൗകര്യ ങ്ങ ൾ വിപുലപ്പെടുത്തണമെന്നും ആവശ്യപ്പട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ എല്ലാ ലിഫ്റ്റ് ഇറിഗേഷനുകളും പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ വേണ്ടത് ചെയ്യണം. എല്ലാവിധ കൃഷികൾക്കും കൃഷിക്കൂട്ടങ്ങൾ വഴിയുള്ള ധനസഹായ പദ്ധതികൾ നടപ്പിലാക്കണം.കർഷകർക്ക് കൃഷിയിടങ്ങളിൽ വളപ്രയോഗത്തിനും മരുന്ന് പ്രയോഗത്തിനും വേണ്ട" ഡ്രോൺ "സൗകര്യം ഏർപ്പെടുത്തണം .ബ്ലോക്ക് തല കാർഷികോത്സവം നടത്തിലെ കർഷകരെ ആദരിയ്ക്കണം. എന്നി പ്രകാരമുള്ള നിരവധി നിർദ്ദേശങ്ങൾ വർക്കിംഗ് ഗ്രൂപ്പ് മുന്നോട്ട് വച്ചീട്ടുണ്ട്.

മറ്റ് ഗ്രൂപ്പുകളുടെ യോഗവും ഫലപ്രദമായ് തന്നെ നടന്നു.

എല്ലാ ഗ്രൂപ്പുകളിലും ഉയർന്ന് വന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച്‌ അവതരിപ്പിയ്ക്കുകയും ചെയ്തു.

പൊതുവിൽ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ഫലപ്രദമായ് നടന്നുവെന്ന് പറയാം.
തുടർന്ന്‌ ഫണ്ടിൻ്റെ ലഭ്യതയും തുടർ പ്രവർത്തനങ്ങളും ആശ്രയിച്ചായിരും കാര്യങ്ങൾ നടക്കുക.


Comment As:

Comment (0)