പാർലമെന്റിൽ കോൺഗ്രസ് എം.പിമാരെ സസ് പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

പാർലമെന്റിൽ കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കറുകുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ ജയ്സൺ വിധേയത്തിൽ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റണി പാലാട്ടി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഡോൺ പടുവൻ, ജിജോ മണിയൻകുഴി, നിതിൻ ജോണി, തോമസ് അറക്കൽ,ആൽവിൻ ജേക്കബ്,ഏലിയാസ് അയ്യമ്പിള്ളി, ബേബി പോൾ,ജോസ് കാച്ചപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു


Comment As:

Comment (0)