എ. സെബാസ്റ്റ്യന്റെ പുതിയ പുസ്തകം നവകേരള സദസ്സിന്റെ വേദിയിൽ പ്രകാശനം ചെയ്യുന്നു.

                              എ.സെബാസ്റ്റ്യന്‍
കലാദര്‍പ്പണം മാസികയില്‍ നാടകദര്‍പ്പണം കോളം ചെയ്തു കൊണ്ടാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. കേരള ലോ ടൈംസില്‍ പത്ത് വര്‍ഷം ജോലി ചെയ്തു. വയനാട് വൈത്തിരിയില്‍ മാധ്യമത്തിന്റെ ലേഖകനായിരുന്നു. ഇന്‍ഡ്യന്‍ പൗരന്റെ എഡിറ്റോറിയല്‍ എഴുതി കൊണ്ട് പത്രത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ശ്രദ്ധയമായ മുഖ്യ പ്രസംഗങ്ങള്‍ എഴുതി. കേരള പ്രണാമം ദിനപത്രത്തില്‍ എഡിറ്ററായി പത്രത്തെ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. അതില്‍ അനവധി ലേഖനങ്ങളും എഡിറ്റോറിയലുകളും ചെയ്തു. ഇപ്പോള്‍ ദീപികയില്‍ ജോലി ചെയ്യുന്നു. ഏഴു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 'വര്‍ത്തമാനത്തിന്റെ പുസ്തകം', 'അവര്‍ നടന്ന് കയറുമ്പോള്‍', 'വവ്വാലുകളുടെ പകല്‍ ജീവിതം' എന്നീ നോവലുകളും 'കരയുന്ന മരം' കഥാസമാഹാരം, 'എ.സെബാസ്റ്റിയന്റെ തിരക്കഥകള്‍', 'രക്തം കിനിയുന്ന മുന്തിരി' നാടക സമാഹാരം. 'എഡിറ്റര്‍ പറഞ്ഞത്' ഏഴാമത്തെ പുസ്തകം. എ.പി.കുര്യന്‍ മൊമ്മോറിയല്‍ സിഎസ്എ വായനശാല നടത്തിയ വായന മത്സരത്തില്‍ മികച്ച വായനക്കാരന്‍ ആദ്യ അംഗീകാരം. ആനി തയ്യില്‍ നോവല്‍ പുരസ്‌കാരം അവര്‍ നടന്ന് കയറുമ്പോള്‍ എന്ന നോവലിന് 2014 ല്‍ ലഭിച്ചു. 'അത്തിവൃക്ഷം സംസാരിച്ചത്' എന്ന നാടകത്തിന് നാടക് സുകൃതി പുരസ്‌കാരം നേടി. 'രക്തം കിനിയുന്ന മുന്തിരി' എന്ന നാടകത്തിന് പി.ജെ.ആന്റണി നാടക രചന പുരസ്‌കാരം ലഭിച്ചു. 'ചെറുതുടി' എന്ന ഡോക്യുമെന്ററിയുടെ രചനയും 'പിരിയന്‍ ഗോവണി' എന്ന ഷോര്‍ട്ട് ഫിലിമിന്റെയും രചന നിര്‍വ്വഹിച്ചിട്ടുണ്ട്. ലോക നാടക വാര്‍ത്തയില്‍ നാടക നിരൂപണവും സിനിമാ നിരൂപണങ്ങളും ചെയ്യുന്നുണ്ട്. അങ്കമാലി കുന്ന് സ്വദേശിയാണ്. എ.സെബാസ്റ്റ്യന്റെ പുതിയ പുസ്തകം നവകേരള സദസ്സിന്റെ അങ്കമാലി വേദിയിൽ പ്രകാശിതമാകുന്നു. 


Comment As:

Comment (0)