കർഷക സംഘം പഠനക്യാമ്പ് സംഘടിപ്പിച്ചു..
279
കർഷകസംഘം പഠന ക്യാമ്പ് സംഘടിപ്പിച്ചു
കാലടി : കർഷകസംഘം അങ്കമാലി ഏരിയ കമ്മിറ്റി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.
കാലടി ഫാർമേഴ്സ് ബാങ്ക് ഹാളിൽ ചേർന്ന ക്യാമ്പ് കർഷകസംഘം അഖിലേന്ത്യാ കമ്മിറ്റി അംഗം അഡ്വ. കെ തുളസി ഉദ്ഘാടനം ചെയ്തു.
കർഷകസംഘം ഏരിയ പ്രസിഡന്റ് സി എൻ മോഹനൻ അധ്യക്ഷനായി.
കർഷസംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ സോമൻ,
കെ വി മുഹമ്മദ്,
സിപിഐ (എം) അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ. കെ കെ ഷിബു, എന്നിവർ ക്ലാസുകൾ നയിച്ചു.
കർഷസംഘം ഏരിയാസെക്രട്ടറി പി അശോകൻ,
കെ പി റെജീഷ്, കെ കെ ഗോപി, ജീമോൻ കുര്യൻ, കെ വൈ വർഗ്ഗീസ്
ജിഷ ശ്യാം എന്നിവർ സംസാരിച്ചു.
കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം എംഎൽ ചുമ്മാർ സ്വാഗതവും കാലടി പഞ്ചായത്ത് സെക്രട്ടറി ലിപ്സൺ പാലേലി നന്ദിയും പറഞ്ഞു



