സാമൂഹ്യ ആരോഗ്യ കേന്ദ്രം കാലടിയിൽ ദന്തരോഗ വിഭാഗം ശ്രീ റോജി എം. ജോൺ എം.എൽ. എ ഉദ്ഘാടനം നിർവഹിച്ചു.
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രം കാലടി ദന്തരോഗ വിഭാഗം ശ്രീ റോജി എം ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് 2022- 2023, 2023- 2024 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 26.2 ലക്ഷം രൂപയോളം ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കി ആവശ്യമായ ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി കാലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച ദന്തരോഗ വിഭാഗത്തിൻറെ ഉദ്ഘാടന കർമ്മം റോജി എം ജോൺ എംഎൽഎ നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുത്രേസ്യ തങ്കച്ചൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു കാവുങ്ങ സ്വാഗതം പറഞ്ഞു .കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജൻ തോട്ടപ്പള്ളി മുഖ്യാതിഥിയായി പങ്കെടുത്തൂ. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ ലാലി ആന്റു, റാണി പോളി, അമ്പിളി ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സരിത സുനിൽ ചാലക്ക, മേരി ദേവസി കുട്ടി , കെ വി അഭിജിത്ത്, ആൻസി ജിജോ സിജോ, ചൊവ്വരാൻ , അഡ്വക്കേറ്റ് എം ഓ ജോർജ് ഷിജി ജോയ്, ശാന്ത ചാക്കോ ബിനോയ് കൂരൻ, കുഞ്ഞപ്പൻ, സിജു കല്ലുങ്ങ, ഡെന്റൽ നോഡൽ ഓഫീസർ ഡോക്ടർ ഗീത നായർ, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. സതീഷ് കേ . എൻ, കാലടി സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ നസീമ നജീബ്, ഡോക്ടർ ലിജാ ദിവാകരൻ, ഡോക്ടർ ലിജു ജോർജ്, ഡോക്ടർ അമീറ, എസ് എൻ ഒ ജെസ്സി, ഡോക്ടർ സജീവ് പി കെ , എച്ച് ഐ അഭിലാഷ് കെ, എൽ എച്ച് ഐ ഷീബ ടിടി, മറ്റ് ആരോഗ്യ പ്രവർത്തകർ, എച്ച് എം സി അംഗങ്ങളായ ശ്രീ സാംസൺ ചാക്കോ, ശ്രീ. മറ്റ് വർഗീസ്, ശ്രീ ബിജോയ് കുടിയിരുപ്പിൽ തുടങ്ങിയവർ പങ്കെടുത്തു



