കേരളോത്സവം സമാപിച്ചു

മഞ്ഞപ്ര  :കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും മഞ്ഞപ്ര ഗ്രാമപഞ്ചായത്തും ചേർന്ന് ഒക്ടോബർ 15 മുതൽ നടത്തിവന്ന കേരളോത്സവം സമാപിച്ചു. മഞ്ഞപ്ര ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ ശ്രീ എ ആർ രജ്ജിത്ത് ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വത്സലകുമാരി വേണു അദ്ധ്യക്ഷ്യത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കൊച്ചുത്രേസ്യാ തങ്കച്ഛൻ സമ്മാനദാനം നടത്തി. ഗ്രാമപഞ്ചായത്ത് വൈ. പ്രസി ഡ ൻ്റ് ബിനോയ് ഇടശ്ശേരി സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പർ അനുമോൾബേബി ബ്ലോക്ക് മെമ്പർ സരിത ചാലാക്ക പഞ്ചായത്ത് മെമ്പർമാരായ സൗമിനി ശശിന്ദ്രൻ സി.വി.അശോക് കുമാർ ജാൻസി ജോർജ്ജ് അനു ജോർജ്ജ് സാജു കോളാട്ടുകുടി സിജു ഈ രാളി ഷെമിതബി ജോ  സീന മാർട്ടിൻ ത്രേസ്യാമ്മ ജോർജ്ജ്.സി.ഡി.എസ് ചെയർപേഴ്സൻ ബിന്ദു പോൾ രാജ് അമ്പാട്ട് ബോബി ദേവസ്യ പി.എം പൗലോസ് റെജി.എം.വി.എം.പി തരിയൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് കോർഡിനേറ്റർ എൽദോ ബേബി എന്നിവർ പ്രസംഗിച്ചു.വിഷ്ണു വിജയൽ നന്ദി പറഞ്ഞു.


Comment As:

Comment (0)