സിയാൽ സുരക്ഷ ഉറപ്പാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുതിയ മാർഗ്ഗ നിർദേശങ്ങൾ പുറപ്പെടുപ്പിച്ചു

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൻ്റെ (സിയാൽ ) സുരക്ഷ ഉറപ്പാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുപ്പിച്ചു . സിയാലിൻ്റെ 13 കിലോമീറ്റർ ചുറ്റളവിൽ പാലിക്കേണ്ട ജാഗ്രതയാണ് അറിയിച്ചിട്ടുള്ളത് . എയർപ്പോർട്ടിനു സമീപം ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് മുൻപ് ഈ നിയമങ്ങൾ കർശനമായും പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . വിമാന സർവ്വീസ് സുരക്ഷിതവും സുഗമവും ആക്കുവാൻ പൊതു സമൂഹം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവ .
                പക്ഷികളെ ആകർഷിക്കുന്ന തരത്തിൽ തുറസായ സ്ഥലങ്ങളിൽ മാലിന്യം ഇടരുത് . മാലിന്യം നിക്ഷേപിക്കുവാൻ  വേസ്റ്റ്  ബിനുകൾ ഉപയോഗിക്കണം . ഗാർഹിക മാലിന്യങ്ങൾ തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങളുടെ നിർദ്ദേശാനുസരണം സംസ്ക്കരിക്കണം . എയർപ്പോർട്ടിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ വന്യജീവികൾ കടന്നു വരുന്നത് തടയാൻ മരങ്ങളും കാട്ടുചെടികളും വെട്ടിമാറ്റണം . പക്ഷികളുടെ സാനിധ്യം മൂലം ഉണ്ടാകാവുന്ന അപകട സാധ്യതകൾ കണ്ടാൽ ബന്ധപ്പെട്ടവരെ ഉടൻ അറിയിക്കണം . വെള്ളം കെട്ടിക്കിടക്കുന്നത് തടയാൻ ഡ്രെ ജേഡ് സംവിധാനങ്ങളുടെ പ്രവർത്തനം കുറ്റമറ്റമാക്കണം . കെട്ടിക്കിടക്കുന്ന വെള്ളത്തിൽ അവിശിഷ്ടങ്ങൾ ഇല്ലന്ന് ഉറപ്പാക്കണം . കൊതുക് പെരുകി പക്ഷികളെ ആകർഷിക്കാൻ വെള്ളക്കെട്ട് കാരണമാകും . മത്സ്യ ഫാമുകളും തണ്ണീർതടങ്ങളും മൂടി സൂക്ഷിക്കണം . ആരോഗ്യ -- സുരക്ഷ പ്രശ്നങ്ങൾ തടയാൻ വെള്ളക്കെട്ട് പ്രശ്നം തൽസമയം അധികാരികളെ അറിയിക്കണം . കശാപ്പുശാലകളിലെ മാലിന്യ നിർമ്മാജനം കർശനമാക്കണം . വിമാന താവളത്തിനട ത്തുള്ള അനിധികൃത കശാപ്പുശാലകളെ സംബന്ധിച്ച് അധികൃതർക്ക്  അറിയിപ്പ് നൽകണം .
                    പ്രത്യേക അനുമതിയില്ലാതെ വിമാന താവളത്തിൻ്റെ എട്ട് കിലോമീനറ്റർ ചുറ്റളവിൽ ഡോണുകൾ പ്രവർത്തിപ്പിക്കരുത് . വിമാന താവളത്തിന് സമീപം ലേസർ ലൈറ്റുകൾ  , ശക്തമായി പ്രകാശിക്കുന്ന ബൾബുകൾ എന്നിവ ഉപയോഗിക്കരുത് . പൈലറ്റുമാർക്ക് ദിശാബോധം നഷ്ടപ്പെടുവാനും താൽക്കാലിക അന്ധത ഉണ്ടാകുവാനും ഇത് കാരണമാകും . വിമാനത്താവളത്തിനടുത്ത് കെട്ടിട നിർമ്മാണത്തിന് മുൻകൂട്ടി അനുമതി കർശനമായി വാങ്ങിയിരിക്കണം . ഹോട്ട് എയർ ബലൂൺ പറപ്പിക്കാനും വിൽക്കുവാനും വാങ്ങുവാനും ഡി ജി സി എയിൽ രജിസ്ട്രർ ചെയ്യണം . വിമാനത്താവളത്തിന് സമീപം ഏത് പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ 1937 ലെ എയർക്രാഫ്റ്റ് നിയമം പാലിക്കണം . അല്ലാത്തപക്ഷം പിഴയടിക്കേണ്ടി വരുമെന്നും മുന്നറിച്ച് നൽകിട്ടുണ്ട് .


Comment As:

Comment (0)