ഖോവോ മൈതാനം ഉദ്ഘാടനം നടന്നു
254
ഖോഖോ മൈതാനം ഉദ്ഘാടനം നടന്നു...
കറുകുറ്റി;- സ്റ്റാർ ജീസ്സസ് ഹൈസ്ക്കൂളിൽ കുട്ടികളിൽ പ്രകടന സംബന്ധിയായ കായികക്ഷമത വർദ്ദിപ്പിക്കുന്നതിൽ വളരെയധികം സ്വാധീനം ചെലുത്താൻ സാധിക്കുന്ന സൗത്ത് ഏഷ്യയിലെ ഏറ്റവും മികച്ച കായിക ഇനമായ ഖോഖോ പരിശീലനം ആരംഭിച്ചു.
സ്റ്റാർ ജീസ്സസ് ഹൈസ്ക്കൂളിൽ ഖോഖോ കോർട്ടിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ഫാ ജോണി ചിറയ്ക്കൽ നിർവ്വഹിച്ചു. സ്ഥിരമായ പരിശീലനത്തിലൂടെ മികച്ച കായിക താരങ്ങളെ ഉയർത്തി കൊണ്ടുവരാൻ കായികാദ്ധ്യാപകൻ ശ്രീ വിൻമോൻ പി. വർക്കി നേതൃത്വം നല്കുന്നു.



