മഞ്ഞപ്ര പൊതു മാർക്കറ്റിൽ നിന്നും ഒഴിപ്പിക്കപ്പെട്ട വ്യാപാരികളെ ഉടൻ പുനരധിവസിപ്പിക്കണമെന്ന് മഞ്ഞപ്ര മർചൻസ് അസോസിയേഷന്റെ 43-ാം മത് വാർഷിക പൊതുയോഗം പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.
മഞ്ഞപ്ര : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ
മഞ്ഞപ്ര യൂണിറ്റ് "മഞ്ഞപ്ര മർച്ചന്റ്സ് അസോസിയേഷൻ " ന്റെ 43 -ാമത് വാർഷിക പൊതുയോഗവും ഓണാഘോഷവും മഞ്ഞപ്ര ഫാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. ഏകോപന സമിതി എറണാകുളം ജില്ല ജനറൽ സെക്രട്ടറി അഡ്വ.ഏ.ജെ. റിയാസ് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്ബ് മുഖ്യാതിഥിയായി പങ്കെടുത്ത്
ഓണസന്ദേശം നൽകി. അസോസിയേഷൻ പ്രസിഡന്റ് ജോളി മാടൻ അദ്ധ്യക്ഷത വഹിച്ചു.
മഞ്ഞപ്ര
പൊതു മാർക്കറ്റ് പുതുക്കിപണിയുന്നതിന്റെ പേരിൽ ഒരു വർഷത്തിലധികമായി ഒഴിപ്പിക്കപ്പെട്ട വ്യാപാരികളെ കെട്ടിടം പണി പൂർത്തീകരിച്ച് ഉടൻ പുനരധിവസിപ്പിക്കണമെന്ന് യോഗം മഞ്ഞപ്ര ഗ്രാമപഞ്ചായത്തി നോട് ആവശ്യപ്പെട്ടു.
റെന്നി പാപ്പച്ചൻ വാർഷിക റിപ്പോർട്ടും
വി.ജെ.തമ്പി
വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ടൈറ്റസ് ജോസ്,
ആന്റണി കരിങ്ങേൻ,
റാഫി മംഗലി,
ബാബു വല്ലൂരാൻ,
എന്നിവർ സംസാരിച്ചു.
മഞ്ഞപ്ര ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ചുമതലയേറ്റ വത്സലകുമാരി വേണുവിന് തദവസരത്തിൽ വച്ച് അസോസിയേഷൻ സ്വീകരണം നൽകി.
പ്രസിഡന്റ്
ജോളി മാടൻ
പുതിയ പ്രസിഡന്റിനെ പൊന്നാട അണിയിച്ച് അനുമോദിച്ചു. വിദ്യാഭ്യാസ പുരസ്കാര സമർപ്പണം അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ്
പി.കെ.പുന്നൻ നിർവ്വഹിച്ചു. ജീവകാരുണ്യ നിധിയിൽ നിന്നുമുള്ള സഹായധനം
ജില്ലാ സെക്രട്ടറി എൻ.വി.പോളച്ചൻ വിതരണം ചെയ്തു.
അസോസിയേഷൻമുൻ പ്രസിഡന്റ് പോൾ വല്ലൂരാനെ നിയോജക മണ്ഡലം ജന.സെക്രട്ടറി ഏലിയാസ് താടിക്കാരനും സീനിയർ വ്യാപാരിയും എക്സി.കമ്മിറ്റി മുൻ അംഗവുമായിരുന്ന പി.ഒ.വർഗീസിനെ നിയോജക മണ്ഡലം ട്രഷറർ എൽദൊ സി. എബ്രാഹവും പൊന്നാടയണിയിച്ച് ആദരിച്ചു.
ഓണാഘോഷ പരിപാടികൾ നിയോജക മണ്ഡലം വനിതാവിംഗ് പ്രസിഡന്റ് സിൽവി ബൈജു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തിരുവാതിര കളിയും ഓണപ്പാട്ടും ഓണക്കളികളുമടക്കം അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി. കുടുംബാംഗങ്ങളും അംഗങ്ങളുടെ ജീവനക്കാരും ചരക്ക് കയറ്റിറക്ക് തൊഴിലാളികളും ചുമട്ട്തൊഴിലാളി സംഘടനാ നേതാക്കളുമുൾപ്പടെ നിരവധി പേർ
വിപുലസമൃദ്ധമായ ഓണസദ്യയിലും പങ്കാളികളായി.
ദീപു ചന്ദ്രൻ,
ശശി മഠത്തിൽ,
മാത്യൂസ് കോലഞ്ചേരി,
കെ.ജെ.ഷാജു,
എ.ജി.സാബു,
സാബു പുത്തൻ,
സിജോ വർഗീസ്,
ജോർജ്ജ് പാലമറ്റം,
ഇ.വി.ഷാജു,
ജോസ് കോലഞ്ചേരി,
പി.ഒ.പൗലോസ്,
രവി സെബിപുരം,
ജോൺസൺ കാഞ്ഞുക്കാരൻ
ജോബി തുമ്പാലൻ,
ജോസഫ് റാഫി
തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി



