ലക്സി ജോയി നഗരസഭ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ
അങ്കമാലി:-
നഗരസഭ പൊതു മരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണായി എൽ ഡി എഫ് പിന്തുണയോടെ ലക്സി ജോയി തെരഞ്ഞെടുക്കപെട്ടു. കോൺഗ്രസിലെ ലില്ലി ജോയിക്ക് രണ്ട് വോട്ടും ലക്സി ജോയിക്ക് മൂന്ന് വോട്ടുമാണ് ലഭിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തിലൂടെ കോൺഗ്രസിലെ ലില്ലി ജോയി പുറത്തായിരുന്നു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ ഡയറി ഡവലപ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ വരണാധികാരിയായിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം നഗരസഭയിൽ ചേർന്ന അനുമോദന യോഗം എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാൻ ബെന്നി മൂഞ്ഞേലി എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി എൻ ജോഷി കൗൺസിലർമാരായ മാർട്ടിൻ ബി മുണ്ടാടൻ, ഗ്രേസി ദേവസി വിൽസൻ മുണ്ടാടൻ എന്നിവർ സംസാരിച്ചു. അനുമോദനത്തിന് സ്ഥിരം സമിതി അദ്ധ്യക്ഷ ലെക്സി ജോയി നന്ദി രേഖപെടുത്തി.
*30അംഗ കൗൺസിലിൽ കോൺഗ്രസിന് 15 അംഗങ്ങൾ മാത്രമാണുള്ളത്.* *സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ചാണ് ഭരണം നടത്തിവരുന്നത്.*



