ഒരുമയുടെ ഓണം സ്നേഹ സംഗമം നടത്തി
ശ്രീമൂലനഗരം: ശ്രീമൂലനഗരം - കാഞ്ഞൂർ പഞ്ചായത്തിലെ സർക്കാർ ജീവനക്കാരുടെയും, അദ്ധ്യാപകാരുടെയും കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ടീച്ചേഴ്സ് ആന്റ് ഓർഗനൈ നേഷൻ (എഫ്.എസ്.ഇ.ടി.ഒ) ന്റെ നേതൃത്വത്തിൽ കുടുംബ സംഗമം ശ്രീമൂലനഗരം എസ്.എൻ.ഡി.പി. ഹാളിൽ വച്ച്നടത്തി. എഫ്.എസ് ഇ.ടി. ഒ ശ്രീമൂലനഗരം പഞ്ചായത്ത് കൺവീനർ വി.എസ് സതീശൻ അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൻ.സി. ഉഷാകുമാരി സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘടനയുടെ മുൻകാല നേതാക്കൻമാരെ ആദരിച്ചു. നേതാക്കളായ കെ.എൻ.ചന്ദ്രികയെ എൻ.ജി.ഒ യൂണിയൻ ജില്ലാ വൈ പ്രസിഡന്റ് എൻ.ബി മനോജും , എ. താഹ മാസ്റ്ററെ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എൻ.കെ.സുജേഷും ആദരിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളായ കെ.എ. കൃഷ്ണകുമാർ,പി.പി.രാജേഷ് എന്നിവർ സംസാരിച്ചു.
യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം എം.പി. സേതുമാധവൻ സ്വാഗതവും, പി.ഒ. ഉണ്ണി നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബാംഗങളുടെ വിവിധ കാലാ പരിപ്പാടികളും അരങ്ങേറി



