കൂപ്പൺ ഉദ്ഘാടനം ചെയ്തു.


ശ്രീമൂലനഗരം - റസിഡൻസ് അസോസിയേഷൻ കൂട്ടായ്മ എഡ്രാക്ക് ശ്രീമൂലനഗരം മേഖല കമ്മിറ്റി സെപ്തംബർ പത്തിന് ശ്രീമൂലനഗരത്ത് വച്ച്സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി ഫണ്ട് ശേഖരണാർത്ഥം കൂപ്പൺഇറക്കി. ഇതിന്റെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം സി.പി.മുഹമ്മദ് പൊതുപ്രവർത്തകനായ ശ്രീഭുതപുരം പി. എസ്.ഷാനവാസിനെ കൂപ്പൺ തൽകി നിർവ്വഹിച്ചു. പതിനേഴ് റസിസൻസ് അസോസിയേഷനുകളുടെ സംയുക്തമായിട്ടാണ് ഓണാഘോഷം സംഘടിപ്പിച്ചിട്ടുള്ളത്. പൂക്കള മത്സരം, സാംസ്കാരിക ഘോഷയാത്ര (മത്സരം), നാംസ്കാരിക സമ്മളനം, അസോസിയേഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപ്പാടികൾ അരങ്ങേറും, അസോസിയേഷൻ പ്രസിഡന്റ് എ.എം. നാസർ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.പി.അബൂ , അസോസിയേഷൻ സെക്രട്ടറി വി.എസ്.സതീശൻ , ട്രഷറർ എം.പി. സുധീഷ് കുമാർ, വൈ: പ്രസിഡന്റ് വി.കെ.രമേശൻ, ജോ.സെകട്ടറി എ.താ ഹമാസ്റ്റർ ., പാലേലി റസി. അസോസിയേഷൻ പ്രസിഡന്റ് ഡോ: കെ.പി.നാരായണൻ, ഗ്രാമിക റസി. അസോസിയേഷൻ പ്രസിഡന്റ് മുരളി പുത്തൻവേലി എന്നിവർ സംസാരിച്ചു.
          


Comment As:

Comment (0)