മാതൃയാൻ -ഇനി ആരോഗ്യ വകുപ്പിന് ഒരു പൊൻ തൂവൽ കൂടി
400
.
തൈക്കാട് ഗവ: ആശുപത്രിയിൽ പ്രസവം കഴിഞ്ഞ് അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായും സൗജന്യമായും വീട്ടിൽ എത്തിക്കുന്ന മാത്യയാനം പദ്ധതി ബഹു സ്റ്റേറ്റ് മിഷൻ ഡയറക്ടർ , ജീവൻ കുമാർ ഐഎ എസ് ഉദ്ഘാടനം ചെയ്തു. തൈക്കാട് കൗൺസിലർ കൃഷ്ണ കുമാർ അദ്ധ്യക്ഷനായി . കൗൺസിലർ മാധവദാസ് , DPM Dr ആശ , ഡെപ്യൂട്ടി സൂപ്രണ്ട് ഡോ സ്വപ്ന , RMO, HDC മെമ്പർമാരായ തമ്പാനൂർ രാജീവ് , വലിയശാല പ്രവീൺ , പട്ടം കൃഷ്ണ കുമാർ , സുജ ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു . ഈ സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുന്നതോടെ കേരള സർക്കാറിനും ആരോഗ്യവകുപ്പിനും ഒരു പൊൻതൂവൽ കൂടിയായി മാറുന്നു . ഒപ്പം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മാതൃയാൻ പദ്ധതിയിലൂടെ കേരളത്തിന് മാതൃകയും അഭിമാനവുമായി മാറും ..



