ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തിൽ സംരംഭകത്വ ശിൽപശാല നടത്തി

 

  ശ്രീമൂലനഗരം: ശ്രീമൂലനഗരം പഞ്ചായത്തിൽ സംരംഭകത്വ  ശില്പശാല സംഘടിപ്പിച്ചു. ആലുവ വ്യവസായ വാണിജ്യ വകുപ്പിന്റെ സഹകരണത്തോടെ ശ്രീമൂലനഗരം പഞ്ചായത്തിൽ സംഘടിപ്പിച്ച സംരംഭകത്വ ശിൽപ ശാല പഞ്ചായത്ത് പ്രസിഡന്റ് വി. എം. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. സി. മാർട്ടിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷെബീർ അലി, വാർഡ് മെമ്പർ കെ. പി. അനൂപ്, പാറക്കടവ് ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ മുഹമ്മദ്‌ റഷീദ്, പഞ്ചായത്ത് ഇ. ഡി. ഇ. കണ്ണൻ സുരേഷ് സി. ഡി. എസ്‌. ചെയർപേഴ്സൺ നന്ദിനി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. വ്യവസായവകുപ്പിന്റെ പദ്ധതികളും ആനുകൂല്യങ്ങളും സംരംഭത്തിൽ ശ്രദ്ധിക്കേണ്ട മാർക്കറ്റിങ് തന്ത്രങ്ങൾ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ശില്പശാല. കഴിഞ്ഞ വർഷം പഞ്ചായത്തിൽ 93 പുതിയ സംരംഭങ്ങൾ ആരംഭിച്ചുവെന്നും അതുവഴി  184 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാനും കഴിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.


Comment As:

Comment (0)