ചിൽഡ്രൻസ് ഹോമിൽ 17 കാരി തൂങ്ങി മരിച്ച നിലയിൽ
*കൊച്ചി:* എറണാകുളം വെള്ളാരംകുത്ത് ചിൽഡ്രൻസ് ഹോമിൽ 17കാരി തൂങ്ങി മരിച്ച നിലയിൽ. ചിൽഡ്രൻസ് ഹോമിൽ താമസിച്ച് പഠിക്കുന്ന പെൺകുട്ടി യെയാണ് ഇന്ന് രാവി ലെ തൂങ്ങി മരിച്ച നിലയി ൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെ ത്തി പരിശോധന നടത്തുകയാ ണ് അനാഥരായ അന്തേവാസികളുടെ ശവപറമ്പാകുന്ന കാഴ്ച കേരളത്തിൽ പതിവാകുന്നു: അനാഥർക്കും അവരുടെ തലമുറയ്ക്കും നമ്മുടെ വ്യവസ്ഥിതിയിൽ ഒരു വിധ മാനുഷിക പരിഗണനയും ലഭിക്കുന്നില്ല.
1. അവർക്ക് തൊഴിൽ, റിസർവേഷൻ ഇല്ല.
2. സ്കോളർഷിപ് ഇല്ല.
3. സ്ഥലമോ, വീടോ പരിഗണന ഇല്ല.
4. ആരോഗ്യ - വിദ്യാഭ്യാസ സംരക്ഷണം ഇല്ല.
5. നിയമ - സാമൂഹ്യ സംരക്ഷണം ഇല്ല.
6. ചൈൽഡ് റൈറ്റ്സ്, ഹുമൻ റൈറ്റ്സ് ഇവ ലഭ്യമല്ല.
7. ഒരു പഠന കമ്മീഷൻ ഇന്നോളം രൂപികരിച്ചിട്ടില്ല.
8. ഒരു കോർപറേഷനോ, സാമ്പത്തിക സഹായ സംവിധാനമോ ഇല്ല.
നാണവും മാനവും ഇല്ലാത്ത ഒരു വ്യവസ്ഥിതിയുടെ അവഗണനയുടെ മാലിന്യ കൂമ്പാരത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഒരു പറ്റം സാധുക്കളാണ് അനാഥർ.



